കെസിബിസി നാടകമേളയ്ക്ക് ഇന്ന് തുടക്കം.

കെസിബിസി നാടകമേളയ്ക്ക് ഇന്ന് തുടക്കം.

കൊച്ചി: മുപ്പത്തിമൂന്നാമത് കെസിബിസി അഖിലകേരള പ്രൊഫഷണൽ നാടക മത്സരങ്ങൾ ഇന്നുമുതൽ പാലാരിവട്ടം പി. ഒ. സി. യിൽ നടക്കും. വൈകിട്ട് 5.30ന് ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന നാടകമേള മുപ്പതാം തീയതി അവാർഡ് ദാനത്തോടെ സമാപിക്കും. മൂല്യാധിഷ്ഠിത കലാ-സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ഈ നാടകമത്സരത്തിലേക്ക് സഹൃദയരായ എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു.