സിസ്റ്റർ മരിയ സെലിന്റെ ധന്യപദവി; ഭക്തിനിർവൃതിയിൽ കൃതജ്ഞതാബലി

സിസ്റ്റർ മരിയ സെലിന്റെ ധന്യപദവി; ഭക്തിനിർവൃതിയിൽ കൃതജ്ഞതാബലി

ക​​ണ്ണൂ​​ർ: സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​ൻ ക​​ണ്ണ​​നാ​​യ്ക്ക​​ൽ ധ​​ന്യ​​പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്ത​​പ്പെ​​ട്ട​​പ്പോ​​ൾ വി​​ശു​​ദ്ധി​​യെ​​ക്കു​​റി​​ച്ചു​​ള്ള എ​​ല്ലാ സ​​ങ്ക​​ല്പ​​ങ്ങ​​ളെ​​യും തി​​രു​​ത്തി വാ​​യി​​ക്കു​​വാ​​ൻ പ്രേ​​രി​​പ്പി​​ച്ചെ​​ന്ന് ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി.

ദൈ​​വ​​ദാ​​സി സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​ൻ ക​​ണ്ണ​​നാ​​യ്ക്ക​​ലി​​നെ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ധ​​ന്യ​​പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി​​യ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ണ്ണൂ​​ർ പ​​യ്യാ​​മ്പ​​ലം ഉ​​ർ​​സു​​ലൈ​​ൻ കോ​​ൺ​​വ​​ന്‍റ് അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ന്ന കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​മ​​ധ്യേ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്.

വി​​ശ്വാ​​സ​​ത്തി​​ന്‍റെ വ​​ഴി​​ക​​ൾ സ്നേ​​ഹ​​ത്തി​​ന്‍റെ കൃ​​ത്യ​​ത​​കൊ​​ണ്ട് അ​​ല​​ങ്ക​​രി​​ച്ച ഒ​​രു മ​​ഹാ​​വി​​ശു​​ദ്ധ​​യാ​​ണ് സി​​സ്റ്റ​​ർ. ഈ​​ശോ​​മി​​ശി​​ഹാ​​യെ സി​​സ്റ്റ​​ർ അ​​ഗാ​​ധ​​മാ​​യി സ്നേ​​ഹി​​ച്ചു. മ​​റ്റെ​​ന്തി​​നെ​​ക്കാ​​ളും ഉ​​പ​​രി​​യാ​​യി ഈ​​ശോ​​മി​​ശി​​ഹാ​​യെ പ്ര​​ണ​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക് മാ​​ത്ര​​മേ വി​​ശു​​ദ്ധ​​യാ​​കാ​​ൻ സാ​​ധി​​ക്കൂ​​വെ​​ന്ന് സി​​സ്റ്റ​​റുടെ ജീ​​വി​​തം കാ​​ണി​​ച്ചു​​ത​​ന്നു. സി​​സ്റ്റ​​ർ സെ​​ലി​​ൻ മ​​രി​​യ എ​​ത്ര​​യും പെ​​ട്ടെ​​ന്ന് വി​​ശു​​ദ്ധ​പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്ത​​പ്പെ​​ടു​​മെ​​ന്നും മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി പ​​റ​​ഞ്ഞു.

കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യി​​ൽ കോ​​ഴി​​ക്കോ​​ട് ബി​​ഷ​​പ് ഡോ.​​വ​​ർ​​ഗീ​​സ് ച​​ക്കാ​​ല​​ക്ക​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. മ​​ല​​ബാ​​റി​​ൽ ക്രി​​സ്ത്യാ​​നി​​ക​​ളു​​ടെ 500 വ​​ർ​​ഷ​​ത്തെ ച​​രി​​ത്ര​​ത്തി​​നി​​ട​​യി​​ൽ ആ​​ദ്യ​​മാ​​യി ധ​​ന്യ​​പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ‌​​ത്ത​പ്പെ​ട്ട വ്യ​​ക്തി​​യാ​​ണ് സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​നെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​ൻ ക​​ണ്ണൂ​​ർ‌ രൂ​​പ​​ത​​യ്ക്കും കോ​​ഴി​​ക്കോ​​ട് രൂ​​പ​​ത​​യ്ക്കും ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത​​യ്ക്കും താ​​മ​​ര​​ശേ​​രി രൂ​​പ​​ത​​യ്ക്കും തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​ത​​യ്ക്കും വ​​ള​​രെ പ്രി​​യ​​പ്പെ​​ട്ട​​വ​​ളാ​​ണ്. സി​​സ്റ്റ​​ർ ജ​​നി​​ച്ചു​​വ​​ള​​ർ​​ന്ന് പ്ര​​വ​​ർ​​ത്തി​​ച്ച​​തെ​​ല്ലാം ഈ ​​രൂ​​പ​​ത​​ക​​ളി​​ലാ​​യി​​രു​​ന്നു. ആ​​ഗോ​​ള​​സ​​ഭ​​യു​​ടെ അ​​ഭി​​മാ​​ന​​മാ​​യ സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​ൻ വാ​​ഴ്ത്ത​​പ്പെ​​ട്ട​​വ​​ളാ​​യും വി​​ശു​​ദ്ധ​​യാ​​യും വ​​ള​​രെ വേ​​ഗ​​ത്തി​​ൽ പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട​​ട്ടേ​​യെ​​ന്നും ബി​​ഷ​​പ് ഡോ.​​വ​​ർ​​ഗീ​​സ് ച​​ക്കാ​​ല​​ക്ക​​ൽ പ​​റ​​ഞ്ഞു.

കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​ക്ക് മു​​ന്നോ​​ടി​​യാ​​യി ബി​ഷ​പ് ഡോ. ​​വ​​ർ​​ഗീ​​സ് ച​​ക്കാ​​ല​​ക്ക​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ബി​​ഷ​​പ്പു​​മാ​​രും വൈ​​ദി​​ക​​രും ചേ​​ർ​​ന്ന് സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽ പ്രാ​​ർ​​ത്ഥ​​ന ന​​ട​​ത്തി. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണ​​മാ​​യാ​​ണ് കൃ​​ത​​ജ്ഞ​​താ​​ബ​​ലി​ക്കാ​യി ബ​​ലി​​വേ​​ദി​​യി​​ലേ​​ക്ക് എ​​ത്തി​​യ​​ത്. കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​ക്കു​​ശേ​​ഷം താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​ർ റെ​​മി​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ക​​ണ്ണൂ​​ർ ബി​​ഷ​​പ് ഡോ. ​​അ​​ല​​ക്സ് വ​​ട​​ക്കും​​ത​​ല, ആ​​ർ​​ച്ച്ബി​​ഷ​​പ് എ​​മെ​​രി​​റ്റ​​സ് മാ​​ർ ജോ​​ർ​​ജ് വ​​ലി​​യ​​മ​​റ്റം എ​​ന്നി​​വ​​രും വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ലെ നൂ​​റോ​​ളം വൈ​​ദി​​ക​​രും ച​​ട​​ങ്ങി​​ൽ കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു.

കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​ക്കു​​ശേ​​ഷം ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​ന്‍റെ ജീ​​വി​​ത​​ത്തെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ബ്ര​​ദ​​ർ ആ​​ന്‍റ​​ണി പ​​ന്ത​​ല്ലൂ​​ർ​​പ​​റ​​മ്പി​​ൽ ര​​ചി​​ച്ച ‘സ​​ക്രാ​​രി​​യു​​ടെ കൂ​​ട്ടു​​കാ​​രി’ എ​​ന്ന പു​​സ്ത​​ക​​വും ഉ​​ർ​​സു​​ലൈ​​ൻ സ​​ഭാ​​സ്ഥാ​​പ​​ക വാ​​ഴ്ത്ത​​പ്പെ​​ട്ട മ​​ദ​​ർ ബ്രി​​ജി​​ദ മൊ​​റെ​​ല്ലോ​​യു​​ടെ ജീ​​വ​​ച​​രി​​ത്ര​​ത്തി​​ന്‍റെ മ​​ല​​യാ​​ള വി​​വ​​ർ​​ത്ത​​ന​​മാ​​യ ‘സ്നേ​​ഹ​​ദീ​​പം’ എ​​ന്ന പു​​സ്ത​​ക​​വും ച​​ട​​ങ്ങി​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്തു.

സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​ന്‍റെ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ കെ.​​പി. കു​​ര്യ​​ൻ, സി​​സി​​ലി എ​​ന്നി​​വ​​രെ ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ച്ചു.