മതാന്തര സംവാദങ്ങൾ അത്യാവശ്യം: മാർപാപ്പ

മതാന്തര സംവാദങ്ങൾ അത്യാവശ്യം: മാർപാപ്പ

നൂ​​​ർ സു​​​ൽ​​​ത്താ​​​ൻ: സ​​​മാ​​​ധാ​​​ന പു​​​നഃ​​​സ്ഥാ​​​പ​​​ന​​​ത്തി​​​നു മ​​​താ​​​ന്ത​​​ര സം​​​വാ​​​ദ​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ക​​​സാ​​​ക്കി​​​സ്ഥാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ നൂ​​​ർ സു​​​ൽ​​​ത്താ​​​നി​​​ൽ ചേ​​​ർ​​​ന്ന ലോ​​​ക-​​​പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മ​​​ത​​​നേ​​​താ​​​ക്ക​​​ളു​​​ടെ ഏ​​​ഴാ​​​മ​​​ത് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം.

പ്രാ​​​ർ​​​ഥ​​​ന​​​യും സാ​​​ഹോ​​​ദ​​​ര്യ​​​വു​​​മാ​​​ണു ലോ​​​ക​​​ത്തെ മു​​​ന്നോ​​​ട്ടു ന​​​യി​​​ക്കു​​​ന്ന ശ​​​ക്തി. വി​​​വി​​​ധ സം​​​സ്കാ​​​ര​​​ത്തി​​​ലും വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലും പ്രാ​​​യ​​​ത്തി​​​ലും പെ​​​ട്ട കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു സ്ത്രീ​​​ക​​​ളും പു​​​രു​​​ഷന്മാ​​​രും ഓ​​​രോ ദി​​​വ​​​സ​​​വും വി​​​വി​​​ധ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ന്ന​​​ത് ആ​​​ശ്ച​​​ര്യ​​​ക​​​ര​​​മാ​​​ണ്. സൃ​​​ഷ്ടി​​​ക​​​ളോ​​​ടു സാ​​​ഹോ​​​ദ​​​ര്യം കാ​​​ണി​​​ക്കാ​​​തെ ന​​​മു​​​ക്കു സൃ​​​ഷ്ടാ​​​വി​​​നോ​​​ട് ഐ​​​ക്യ​​​പ്പെ​​​ടാ​​​നാ​​​വി​​​ല്ലെ​​​ന്നും മാ​​​ർ​​​പാ​​​പ്പ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.