മോ​​​​ണ്‍. അ​​​​ല​​​​ക്സ്‌ താ​​​​രാ​​​​മം​​​​ഗ​​​​ല​​​​ത്തി​​​​ന്‍റെ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​കം ന​​​​വം​​​​ബ​​​​ർ ഒന്നിന്

മോ​​​​ണ്‍. അ​​​​ല​​​​ക്സ്‌ താ​​​​രാ​​​​മം​​​​ഗ​​​​ല​​​​ത്തി​​​​ന്‍റെ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​കം ന​​​​വം​​​​ബ​​​​ർ ഒന്നിന്

മാ​​​​ന​​​​ന്ത​​​​വാ​​​​ടി: മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​ത​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​മെ​​​​ത്രാ​​​​നാ​​​​യി നി​യ​മി​ത​നാ​യ മോ​​​​ണ്‍. അ​​​​ല​​​​ക്സ്‌ താ​​​​രാ​​​​മം​​​​ഗ​​​​ല​​​​ത്തി​​​​ന്‍റെ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​കം ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​നു ന​​​​ട​​​​ക്കും. മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ ക​​ർ​​മ​​ങ്ങ​​​​ൾ.

ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ധ്യാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ പോ​​​​യി ഇ​​​​ന്ന​​​​ലെ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ നി​​​​യു​​​​ക്ത സ​​​​ഹാ​​​​യ​​​മെ​​​​ത്രാ​​​​നു ക​​​​രി​​​​പ്പൂ​​​​ര്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി. തു​​​​ട​​​​ർ​​​​ന്ന് മാ​​​​ന​​​​ന്ത​​​​വാ​​​​ടി ബി​​​​ഷ​​​​പ്സ്‌ ഹൗ​​​​സി​​​​ൽ എ​​​​ത്തി​​​​യ നി​​​​യു​​​​ക്ത സ​​​​ഹാ​​​​യ​​​മെ​​​​ത്രാ​​​​നെ മാ​​​​ന​​​​ന്ത​​​​വാ​​​​ടി ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ് പൊ​​​​രു​​​​ന്നേ​​​​ടം സ്ഥാ​​​​നി​​​​ക​​​മോ​​​​തി​​​​ര​​​​വും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് എ​​​​മെ​​​​രി​​​​റ്റ​​​​സ് മാ​​​​ർ ജോ​​​​ർ​​​​ജ് വ​​​​ലി​​​​യ​​​​മ​​​​റ്റം, ത​​​​ല​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി എ​​​​ന്നി​​​​വ​​​​ർ മ​​​​റ്റു സ്ഥാ​​​​നി​​​​ക​​​​ചി​​​​ഹ്ന​​​​ങ്ങ​​​​ളും അ​​​​ണി​​​​യി​​​​ച്ചു. ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നു മോ​​​​ൺ. ​അ​​​​ല​​​​ക്സ് താ​​​​രാ​​​​മം​​​​ഗ​​​​ല​​​​ത്തി​​​​ന് ത​​​​ല​​​​ശേ​​​​രി സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കും.