ലഹരി ഭീകരതയ്ക്കെതിരെ പ്രതിഷേധ നില്പ് സമരം നടത്തി.

ലഹരി ഭീകരതയ്ക്കെതിരെ പ്രതിഷേധ നില്പ് സമരം നടത്തി.
കെ.സി ബി സി യുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖത്തിൽ ലഹരി ഭീകരതയ്ക്കെതിരെ അത്താണി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ നില്പ് സമരം മുൻ എം എൽ എ എം എ ചന്ദ്രശേഷരൻ ഉദ്ഘാടനം ചെയ്യുന്നു. കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ , ഷൈബി പാപ്പച്ചൻ , കെ.എ പൗലോസ്, എം.പി ജോസി, കെ. ഓ . ജോയി, പി.ഐ നാദിർഷ, ശോശാമ്മ തോമസ്, ജെയിംസ് കോറമ്പേൽ , ചെറിയാൻ മുണ്ടാടൻ , തോമസ് മറ്റപ്പിള്ളി, ഡേവീസ് ചക്കാലക്കൽ എന്നിവർ സമീപം

നെടുമ്പാശ്ശേരി : കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഭീകരതയ്ക്കെതിരെ കെ.സി.ബി.സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ അത്താണി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ നിൽപ് സമരം മുൻ എം എൽ എ . എം എ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
കോവിഡ് ഭീകരതയ്ക്കു ശേഷം കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരി ഭീകരതയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബഹുജന സംഘടനകളും ലഹരി ഭീകരതയ്ക്ക് എതിരെ അണി ചേരണമെന്ന് എം.എ ചന്ദ്രശേഖരൻ പറഞ്ഞു.
കെ.സി ബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ചടങ്ങിൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ , കോ - ഓർഡിനേറ്റർ കെ.എ.പൗലോസ്, മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്റ് കെ. ഓ. ജോയി, ശാന്തി സമിതി ജില്ലാ പ്രസിഡന്റ് പി.ഐ നാദിർ ഷ, ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജയിംസ് കോറമ്പേൽ , എം.പി ജോസി, ശോശാമ്മ തോമസ്, സുഭാഷ് ജോർജ് , ചെറിയാൻ മുണ്ടാടൻ, ജോർജ് ഇമ്മാനുവേൽ , സിസ്റ്റർ റോസ് കാതറിൻ, തോമസ് മറ്റപ്പിള്ളി, ഡേവിസ് ചക്കാല ക്കൽ, ജോസ് പടയാട്ടി, കെ.കെ സൈനബ, എം .ഡി ലോനപ്പൻ , ജോസ് ചാലിശ്ശേരി എന്നിവർ പ്രസംഗിച്ചു.
51 കേന്ദ്രങ്ങളിൽ ലഹരിക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാനും ജന ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനിച്ചു.. മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാന തല കൂട്ടായ്മയായ കേരള മദ്യ വിരുദ്ധ ഏകോപന സമിതി പ്രതിഷേധ സംഗമങ്ങൾക്കും ബോധവത്ക്കരണത്തിനും നേതൃത്വം നല്കും.