ന​​​ന്മ​​​യു​​​ടെ നാ​​​വ് ആകേ​ണ്ട​​​വ​​​രു​​​ടെ മൗ​​​നം മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മേ​​​ഖ​​​ല​​​യ്ക്ക് ശ​​​ക്തി​​​പ​​​ക​​​രു​​​ന്നു: മാ​​​ർ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്

ന​​​ന്മ​​​യു​​​ടെ നാ​​​വ് ആകേ​ണ്ട​​​വ​​​രു​​​ടെ മൗ​​​നം മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മേ​​​ഖ​​​ല​​​യ്ക്ക് ശ​​​ക്തി​​​പ​​​ക​​​രു​​​ന്നു: മാ​​​ർ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്

കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്:​​​ ന​​​ന്മ​​​യു​​​ടെ നാ​​​വ് ആകേ​ണ്ട​​​വ​​​രു​​​ടെ മൗ​​​നം മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മേ​​​ഖ​​​ല​​​യ്ക്ക് ശ​​​ക്തി​​​പ​​​ക​​​രു​​​ന്നു​​​വെ​​​ന്നു പാ​​​ലാ രൂ​​​പ​​​ത അ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്. മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നെ​​​തി​​​രേ ആ​​​ത്മീ​​​യ സ​​​മ​​​രം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് മേ​​​ജ​​​ർ ആ​​​ർ​​​ക്കി​​​എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ൽ മ​​​ർ​​​ത്ത്മ​​​റി​​​യം അ​​​ർ​​​ക്ക​​​ദി​​​യാ​​​ക്കോ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ എ​​​ട്ടു​​​നോ​​​മ്പാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ദി​​​ന​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ല്‍കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നെ​​​ന്ന തി​​​ന്മ സം​​​ഘ​​​ടി​​​ത​​​മാ​​​ണ്. ഈ ​​​തി​​​ന്മ​​​യെ കു​​​റ​​​യ്ക്കാ​​​നാ​​​ക​​​ണം. ന​​​ന്മ​​​കൊ​​​ണ്ട് തി​​​ന്മ​​​യെ ജ​​​യി​​​ക്ക​​​ണം. ഈ ​​​തി​​​ന്മ​​​യ്‌​​​ക്കെ​​​തി​​​രേ​​​യു​​​ള്ള തി​​​രി​​​ച്ച​​​റി​​​വ് പ്ര​​​തി​​​രോ​​​ധ​​​മാ​​​ക്ക​​​ണം. മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ൽ നി​​​ന്നു മ​​​ക്ക​​​ളെ​​​യും ലോ​​​ക​​​ത്തെ​യും ര​​​ക്ഷി​​​ക്കാ​​​ൻ ഹൃ​​​ദ​​​യ​​​ക്ക​​​ണ്ണു​​​ക​​​ൾ തു​​​റ​​​ക്ക​​​ണം.

വി​​​ഷം ക​​​ല​​​ർ​​​ന്ന ഭ​​​ക്ഷ​​​ണ​​​ത്തേ​​​ക്കാ​​​ൾ ഉ​​​പ​​​ദ്ര​​​വ​​​മാ​​​ണ് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന്. പ​​​രി​​​ശു​​​ദ്ധ​​​മാ​​​യി​​​ട്ടു​​​ള്ള രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ. ഈ ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ ധാ​​​ർ​​​മി​​​ക​​​ശ​​​ക്തി​​​യു​​​ടെ ഒ​​​ഴു​​​ക്കി​​​ൽ ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ സ്ഥാ​​​ന​​​മു​​​ണ്ടെ​​​ന്നും മാ​​​ർ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് പ​​​റ​​​ഞ്ഞു.