സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പ്ര​ഥ​മ പൗ​ര​സ്ത്യ​ര​ത്നം അവാർഡ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലിന്

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പ്ര​ഥ​മ പൗ​ര​സ്ത്യ​ര​ത്നം അവാർഡ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലിന്

ച​ങ്ങ​നാ​ശേ​രി: സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ പ്ര​ഥ​മ പൗ​ര​സ്ത്യ​ര​ത്നം അ​വാ​ര്‍​ഡി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മു​ന്‍ ​ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ അ​ര്‍​ഹ​നാ​യി. പൗ​ര​സ്ത്യ ആ​രാ​ധ​ന​ക്ര​മ​ദൈ​വ​ശാ​സ്ത്രം, ആ​രാ​ധ​ന​ക്ര​മ​ക​ല, ആ​രാ​ധ​ന​ക്ര​മ​സം​ഗീ​തം എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ത​ല​ത്തി​ല്‍ സം​ഭാ​വ​ന​ക​ള്‍ ന​ല്കി​യ​വ​രെ​യാ​ണ് അ​വാ​ര്‍​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്.

സീ​റോമ​ല​ബാ​ര്‍ ആ​രാ​ധ​ന​ക്ര​മ​ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ മാ​ര്‍ തോ​മ​സ് ഇ​ല​വ​നാ​ല്‍, മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍, മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, ഫാ. ​ഫ്രാ​ന്‍​സി​സ് പി​ട്ടാ​പ്പി​ള്ളി​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ നി​ര്‍​ണ​യ​ക​മ്മി​റ്റി​യാ​ണ് അ​വാ​ര്‍​ഡ് നി​ശ്ച​യി​ച്ച​ത്.

സ​ഭ​യു​ടെ ത​ന​താ​യ പാ​ര​മ്പ​ര്യ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ലും കാ​ത്തൂ​സൂ​ക്ഷി​ക്കു​ന്ന​തി​ലും ആ​രാ​ധ​ന​ക്ര​മ​ത്തെ സം​ബ​ന്ധി​ച്ചു ദൈ​വ​ജ​ന​ത്തി​ന്‍റെ ഇ​ട​യി​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്തു​ന്ന​തി​ലും അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്കാ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​നു സാ​ധി​ച്ചു​വെ​ന്ന് അ​വാ​ര്‍​ഡ് ക​മ്മി​റ്റി വി​ല​യി​രു​ത്തി. അ​മ്പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പുരസ്കാരം.

നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍​ച്ചു​ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍, മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, നി​യു​ക്ത മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കും.