ബഹുജനമാർച്ചിന് കെസിബിസി പിന്തുണ

ബഹുജനമാർച്ചിന് കെസിബിസി പിന്തുണ

കൊ​​​​ച്ചി: വി​​​​ഴി​​​​ഞ്ഞ​​​​ത്തെ പ്ര​​​​ശ്‌​​​​നപ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു​​​​ള്ള ആ​​​​ത്മാ​​​​ര്‍​ഥ​​ശ്ര​​​​മം സ​​​​ര്‍​ക്കാ​​​​ര്‍ ഭാ​​​​ഗ​​​​ത്തു നി​​​​ന്നു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്ത​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടും 14 മു​​​​ത​​​​ല്‍ 18 വ​​​​രെ മൂ​​​​ല​​​​മ്പി​​​​ള്ളി മു​​​​ത​​​​ല്‍ വി​​​​ഴി​​​​ഞ്ഞം വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന ജ​​​​ന​​​​ബോ​​​​ധ​​​​ന യാ​​​​ത്ര-​​​​ബ​​​​ഹു​​​​ജ​​​​ന​​​​മാ​​​​ര്‍​ച്ചി​​​​ന് പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി കെ​​​​സി​​​​ബി​​​​സി.

കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​ബി​​​​സി​​​​യു​​​​ടെ (കേ​​​​ര​​​​ള റീ​​​​ജി​​​​യ​​​​ണ്‍ ലാ​​​​റ്റി​​​​ന്‍ കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ഷ​​​​പ്‌​​​​സ് കൗ​​​​ണ്‍​സി​​​​ല്‍ ) ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലും തീ​​​​ര​​​​ദേ​​​​ശ രൂ​​​​പ​​​​ത​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​മു​​​​ള്ള മാ​​​​ര്‍​ച്ചി​​​​ല്‍ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ല്‍ നി​​​​ന്നു സാ​​​​ധി​​​​ക്കു​​​​ന്ന​​​​ത്ര പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റും സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍​സ​​​​ഭ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പു​​​​മാ​​​​യ ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

18ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന തു​​​​റ​​​​മു​​​​ഖ​​​​ത്ത് നി​​​​ന്നാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന മാ​​​​ര്‍​ച്ച് അ​​​​ദാ​​​​നി തു​​​​റ​​​​മു​​​​ഖ​​​​ത്ത് സ​​​​മാ​​​​പി​​​​ക്കും. വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​ല​​​​മാ​​​​യി വി​​​​നാ​​​​ശ​​​​ക​​​​ര​​​​വും ഭ​​​​യാ​​​​ന​​​​ക​​​​വു​​​​മാ​​​​യവി​​​​ധം തീ​​​​ര​​ശോ​​​​ഷ​​​​ണം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന തീ​​​​ര​​​​ദേ​​​​ശ ജ​​​​ന​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ള്‍ അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നും ഉ​​​​പ​​​​ജീ​​​​വ​​​​ന സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നു​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന പോ​​​​രാ​​​​ട്ടം അ​​​​മ്പ​​​​തു​​​​ദി​​​​ന​​​​ങ്ങ​​​​ള്‍ പി​​​​ന്നി​​​​ടു​​​​ന്ന​​​​തി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണ് ബ​​​​ഹു​​​​ജ​​​​ന​​​​മാ​​​​ര്‍​ച്ച്.