കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന തല പ്രസംഗ മത്സരം നടത്തി

കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന തല പ്രസംഗ മത്സരം നടത്തി
കെ.സി.ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന തല പ്രസംഗ മത്സരം കലൂർ റിന്യൂവൽ സെന്ററിൽ സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. ഷൈബി പാപ്പച്ചൻ , സിജോ പൈനാടത്ത് , ഡോ. സെമിച്ചൻ ജോസഫ് ,എം പി ജോസി, സുഭാഷ് ജോർജ് , സിസ്റ്റർ റോസ്മിൻ, ജോണി പിടിയത്ത്, കെ വി ഷാ എന്നിവർ സമീപം

കൊച്ചി : കെ.സി.ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന തല പ്രസംഗ മത്സരം കലൂർ റിന്യൂവൽ സെന്ററിൽ സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. എറണാകുളം - അങ്കമാലി അതിരൂപത ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ അധ്യക്ഷനായ ചടങ്ങിൽ സിജോ പൈനാടത്ത് , ഡോ. സെമിച്ചൻ ജോസഫ് ,എം.പി. ജോസി, സുഭാഷ് ജോർജ് , സിസ്റ്റർ റോസ്മിൻ, ജോണി പിടിയത്ത് , കെ വി ഷാ എന്നിവർ പ്രസംഗിച്ചു. പ്രസംഗ മത്സരത്തിൽ നേഹ ജോർജ് , എ.എം മുഹമ്മദ് സൂഫിയാൻ, ഗാർഗി എസ് അബാട്ട് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമിതി എറണാകുളം - അങ്കമാലി അതിരൂപതാ ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെ വീട്ടിലിന്റെ സ്മരണാർത്ഥമാണ് പ്രസംഗ മത്സരം സംഘടിപ്പിച്ചത്. മത്സര വിജയികൾക്ക് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്ന അനുസ്മരണാ ചടങ്ങിൽ വികാരി ഫാ ആന്റണി മഠത്തുംപടി അവാർഡുകൾ വിതരണം ചെയ്തു.