ദൈവമാതാവിന്റെ ചൈതന്യത്തിൽ വജ്ര  ശോഭയോടെ MSMI സന്യാസിനീസമൂഹം - കർദിനാൾ മാർ ആലഞ്ചേരി

ദൈവമാതാവിന്റെ ചൈതന്യത്തിൽ വജ്ര  ശോഭയോടെ MSMI സന്യാസിനീസമൂഹം - കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്:  പരി. കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആയ സെപ്റ്റംബർ 8ന്, 60 വർഷങ്ങൾക്കുമുമ്പ് രൂപീകൃതമായ മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (MSMI) സന്യാസിനീസമൂഹത്തിന്റെ വജ്രജൂബിലിയോട് അനുബന്ധിച്ച്  സീറോമലബാർ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാ ആസ്ഥാനത്തു ശുശ്രൂഷ ചെയ്യുന്ന വൈദീകരോടൊപ്പം സിസ്റ്റേഴ്സിനുവേണ്ടി വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിച്ചു. 

ദൈവമാതാവിന്റെ ലക്ഷണമൊത്ത മക്കളായി കഴിഞ്ഞ 60 വർഷക്കാലം ശുശ്രുഷ ചെയ്ത MSMI സന്യാസിനീസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പരി. കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥം തുടർന്നും ഉണ്ടാകട്ടെ എന്ന് കർദിനാൾ ആശംസാ സന്ദേശത്തിൽ പറഞ്ഞു. 

മദർ സുപ്പീരിയർ ലിൻഡ മൈക്കിളിനും സഭാ ആസ്ഥാനത്തു ശുശ്രുഷ ചെയ്യുന്ന മറ്റു സിസ്റ്റേഴ്സിനും ഒപ്പമായിരുന്നു ജൂബിലി ആഘോഷം എന്ന് സീറോമലബാർ സഭാ മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ആന്റണി വടക്കേകര വി. സി. വാർത്താകുറിപ്പിൽ അറിയിച്ചു.