ഫാ. ജോസഫ് മലിപ്പറമ്പിൽ പുരസ്‌കാരം ഫാ. എബ്രഹാം പോണാട്ടിന്

ഫാ. ജോസഫ് മലിപ്പറമ്പിൽ പുരസ്‌കാരം ഫാ. എബ്രഹാം പോണാട്ടിന്

കൊ​​​ച്ചി: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗ് സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് മാ​​​ലി​​​പ്പ​​​റ​​​മ്പി​​​ലി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ത്ഥം സം​​​സ്ഥാ​​​ന സ​​​മി​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗം ഫാ. ​​​ഏ​​​ബ്ര​​​ഹാം പോ​​​ണാ​​​ട്ട് അ​​​ർ​​​ഹ​​​നാ​​​യി. തി​​​രു​​​വ​​​ല്ല ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും മി​​​ഷ​​​ൻ​​​ലീ​​​ഗ് സം​​​സ്ഥാ​​​ന ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സാ​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

സം​​​ഘ​​​ട​​​ന​​​യു​​​ടെ ശാ​​​ഖാ​​​ത​​​ലം മു​​​ത​​​ൽ ഭാ​​​ര​​​വാ​​​ഹി​​​യും വൈ​​​ദി​​​ക​​​നാ​​​യ​​​തു​​​മു​​​ത​​​ൽ ശാ​​​ഖ, മേ​​​ഖ​​​ല, രൂ​​​പ​​​ത, സം​​​സ്ഥാ​​​ന​​​ത​​​ലം വ​​​രെ ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യും മി​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും ഫാ.​​​ഏ​​​ബ്ര​​​ഹാം പോ​​​ണാ​​​ട്ട് സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ഴും ശാ​​​ഖാ ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യി സേ​​​വ​​​നം ചെ​​​യ്യു​​​ന്നു.

വി​​കാ​​രി ജ​​ന​​റാ​​ൾ തു​​ട​​ങ്ങി ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത കേ​​​ന്ദ്ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മേ​​​റ്റെ​​​ടു​​​ത്ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സ​​​ഭ​​​യും സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടുന​​​ട​​​ത്തി​​​യ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പ്രേ​​​ഷി​​​ത, ദൈ​​​വ​​​വി​​​ളി, ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​ക്കു​​​റി അ​​​വാ​​​ർ​​​ഡി​​​ന് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി പ്ലാ​​​ശേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ഷി​​​ജു ഐ​​​ക്ക​​​ര​​​ക്കാ​​​നാ​​​യി​​​ൽ, വൈ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ സി​​​സ്റ്റ​​​ർ ലി​​​സ്നി എ​​​സ്ഡി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി​​​ന്‍റോ ത​​​കി​​​ടി​​​യേ​​​ൽ, ജ​​​ന​​​റ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ അ​​​രു​​​ൺ ജോ​​​സ് പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​തു​​​ല്യ ജോ​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ക​​​മ്മി​​​റ്റി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വി​​​നെ നി​​​ർ​​​ണ​​​യി​​​ച്ച​​​ത്. ഡി​​സം​​ബ​​ർ മൂ​​ന്നി​​നു പാ​​ലാ​​യി​​ൽ ന​​ട​​ക്കു​​ന്ന മി​​ഷ​​ൻ​​ലീ​​ഗ് പ്ലാ​​റ്റി​​നം ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും.