ജോൺ പോൾ ഒന്നാമൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ

ജോൺ പോൾ ഒന്നാമൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി:  33 ദി​​​വ​​​സം മാ​​​ത്രം മാ​​​ർ​​​പാ​​​പ്പ​​​യാ​​​യി​​​രു​​​ന്ന ജോ​​​ണ്‍ പോ​​​ൾ ഒ​​​ന്നാ​​​മ​​​നെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ളെ സാ​​​ക്ഷി​​​യാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം. ‘പു​​​ഞ്ചി​​​രി​​​ക്കു​​​ന്ന പാ​​​പ്പ’ എ​​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ജോ​​ൺ പോ​​ൾ ഒ​​ന്നാ​​മ​​ൻ 1978 ഓ​​​ഗ​​​സ്റ്റ് 26 മു​​​ത​​​ൽ സെ​​പ്റ്റം​​ബ​​ർ 28 വ​​രെ​​യാ​​ണ് ക​ത്തോ​ലി​ക്കാ സ​​ഭ​​യെ ന​​യി​​ച്ച​​ത്. ഹൃ​​ദ​​യാ​​ഘാ​​തം മൂ​​ല​​മാ​​യി​​രു​​ന്നു മ​​ര​​ണം.

വ​​​ട​​​ക്ക​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ലെ വെ​​​നേ​​​റ്റോ പ്ര​​​വി​​​ശ്യ​​​യി​​​ൽ ദ​​​രി​​​ദ്ര​​കു​​​ടും​​​ബ​​​ത്തി​​​ൽ 1912ലാ​​​ണ് ആ​​​ൽ​​​ബി​​​നോ ലൂ​​​ചിയാ​​​നി​​​യെ​​​ന്ന ജോ​​​ണ്‍ പോ​​​ൾ ഒ​​​ന്നാ​​​മ​​​ന്‍റെ ജ​​​ന​​​നം. 1935ൽ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. 1958ൽ ​​​ബി​​​ഷ​​​പ്പും 1973ൽ ​​​ക​​​ർ​​​ദി​​​നാ​​​ളു​​​മാ​​​യി. മാ​​ർ​​പാ​​പ്പ​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​പ്പോ​​ൾ ര​​ണ്ടു വി​​ശു​​ദ്ധ​​രു​​ടെ പേ​​രു​​ക​​ൾ സ്വീ​​ക​​രി​​ച്ച​​തി​​ലൂ​​ടെ അ​​ദ്ദേ​​ഹം ശ്ര​​ദ്ധേ​​യ​​നാ​​യി. ത​​ന്‍റെ മു​​ൻ​​ഗാ​​മി​​ക​​ളാ​​യ ജോ​​ൺ ഇ​​രു​​പ​​ത്തി​​മൂ​​ന്നാ​​മ​​ന്‍റെ​​യും പോ​​ൾ ആ​​റാ​​മ​​ന്‍റെ​​യും പേ​​രു​​ക​​ളാ​​ണ് അ​​ദ്ദേ​​ഹം സ്വീ​​ക​​രി​​ച്ച​​ത്.

ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ​​​യു​​​ടെ ജ​​ന്മ​​നാ​​​ടാ​​​യ അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യി​​​ലെ ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സി​​​ൽ​​​നി​​​ന്നാ​​​ണു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​ത്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.