മദർ തെരേസയുടെ വേർപാടിനു കാൽ നൂറ്റാണ്ട്

മദർ തെരേസയുടെ വേർപാടിനു കാൽ നൂറ്റാണ്ട്

കോ​ൽ​ക്ക​ത്ത: ജീ​വ​കാ​രു​ണ്യ വ​ഴി​യി​ലെ പ​നി​നീ​ർ​പ്പൂ​വ് ആ​യി​രു​ന്ന വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ വി​ട​പ​റ​ഞ്ഞി​ട്ട് ഇന്ന് 25 വ​ർ​ഷം. 1997 സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് മ​ദ​ർ തെ​രേ​സ ഇ​ഹ​ലോ​ക വാ​സം വെ​ടി​ഞ്ഞ​ത്. 87-ാം വ​യ​സി​ലാ​യി​രു​ന്നു ലോ​ക​ത്തി​നാ​കെ നൊമ്പരം പ​ക​ർ​ന്ന വി​ട​വാ​ങ്ങ​ൽ.

അ​ൽ​ബേ​നി​യ​യി​ൽ ജ​നി​ച്ച് ഇ​ന്ത്യ കർമഭൂമിയാക്കി ഉ​പ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടി​യ ക​ത്തോ​ലി​ക്ക സ​ന്യാ​സി​നി​യാ​യി​രു​ന്നു മ​ദ​ർ തെ​രേ​സ. മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി എ​ന്ന ക​ത്തോ​ലി​ക്കാ സ​ന്യാ​സി​നീ​സ​ഭ സ്ഥാ​പി​ച്ചു പാ​വ​പ്പെ​ട്ട​വ​രു​ടെയും അ​നാ​ഥ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ച മ​ദ​ർ തെ​രേ​സ​യ്ക്കു സേ​വ​ന​ങ്ങ​ളു​ടെ പേ​രി​ൽ 1979ൽ ​സ​മാ​ധാ​ന​ത്തി​നു​ള്ള നോ​ബേ​ൽ പു​ര​സ്കാ​രം ലഭിച്ചു.

2016 സെ​പ്റ്റം​ബ​ർ നാ​ലി​നു മ​ദ​ർ തെ​രേ​സ​യെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി. മ​ദ​റി​ന്‍റെ ഓർമ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ലോകമെമ്പാടും അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

കോ​ൽ​ക്ക​ത്തി​ലും പ്ര​ത്യേ​ക അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന ന​ട​ക്കും. മ​ദ​ർ തെ​രേ​സ​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന ദേ​വാ​ല​യ​ങ്ങ​ളി​ലും പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.