കത്തോലിക്ക കോൺഗ്രസ് യൂത്ത് വാക്ക്: എറണാകുളം - അങ്കമാലി അതിരൂപതാ തല ഉദ്ഘാടനം നടത്തി 

കത്തോലിക്ക കോൺഗ്രസ് യൂത്ത് വാക്ക്: എറണാകുളം - അങ്കമാലി അതിരൂപതാ തല ഉദ്ഘാടനം നടത്തി 
എ കെ സി സി അതിരൂപത യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ മഞ്ഞപ്ര തവളപ്പാറ സ്റ്റാനി ഭവനിൽ  സംഘടിപ്പിച്ച യൂത്ത് വാക്ക് മദർ തെരേസയോടെപ്പം അതിരുപത ഡയറക്ടർ ഫാ.ആന്റണി പുതിയാപറമ്പിൽ ഉദ്ഘാനം ചെയ്യുന്നു.

കൊച്ചി :കത്തോലിക്ക കോൺഗ്രസ് (എ കെ സി സി ) യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "യൂത്ത് വാക്ക്"  മദർ തെരേസയോടൊപ്പം യൂത്ത് വാക്ക് - ദശ ദിന കാരുണ്യോത്സവത്തിന്റെ എറണാകുളം - അങ്കമാലി അതിരൂപതാ തല  ഉദ്ഘാടനം മഞ്ഞപ്ര ഫൊറോനയിലെ തവളപ്പാറ സ്റ്റാനി ഭവനിൽ നടത്തി. അതിരൂപത ഡയറക്ടർ ഫാ.ആന്റണി പുതിയാപറമ്പിൽ നിർവ്വഹിച്ചു . ജീവകാരുണ്യ രംഗത്ത് സഭയിലെ  സന്യസ്തരും , അൽമായ സഹോദരരും നടത്തുന്ന സേവനങ്ങൾ അഭിനന്ദനാർഹവും , ,മാതൃകാപരവുമാണ് .  ജീവകാരുണ്യ സ്ഥാപനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന വിവിധങ്ങളായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനുള്ള പദ്ധതികൾക്ക് കത്തോലിക്ക കോൺഗ്രസ് നേതൃത്വം നൽകണം . സാമൂഹ്യ സേവനരംഗത്തേക്ക് കൂടുതൽ യുവജനങ്ങൾക്ക് കടന്നുവരാനുള്ള ഒരു അവസരമായി മദർ തെരേസയോടൊപ്പം യൂത്ത് വാക്ക് - ദശ ദിന കാരുണ്യോത്സവത്തിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു . അതിരൂപത പ്രസിഡന്റ്  ഫ്രാൻസീസ് മൂലൻ അദ്ധ്യക്ഷത വഹിച്ചു.  ഗ്ലോബൽ സെക്രട്ടറി ബെന്നി ആന്റണി , അതിരൂപത - ഫൊറോന ഭാരവാഹികളായ സെബാസ്റ്റ്യൻ ചെന്നെക്കാടൻ , എസ്. ഐ. തോമസ് , അഡ്വ. വർഗീസ് കോയിക്കര , ജോൺസൻ പടയാട്ടി , ജോസ് ആന്റണി , കെ.പി. പോൾ രൂപത യൂത്ത് കൗൺസിൽ കോർഡിനേറ്റർമാരായ ബിജു പടയാടൻ , സി.എഫ്. ജോൺ , ദീപ ബിജൻ , പാപ്പച്ചൻ തോപ്പിലാൻ , അലക്സ് ആൻറു തുടങ്ങിയവർ പ്രസംഗിച്ചു.      അതിരൂപതയിലെ വിവിധ ജീവകാരുണ്യ കേന്ദ്രങ്ങളിൽ സെപ്റ്റംബർ 5 വരെ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ സന്ദർശനങ്ങളും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കും .