വിഴിഞ്ഞം തീരദേശവാസികളുടെ സമരം: സർക്കാർ അനങ്ങാപ്പാറ നയം ഉപേക്ഷിക്കണം

വിഴിഞ്ഞം തീരദേശവാസികളുടെ സമരം: സർക്കാർ അനങ്ങാപ്പാറ നയം ഉപേക്ഷിക്കണം

കൊച്ചി: വിഴിഞ്ഞം തീരദേശവാസികളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കാൻ ക്രിയാത്മക ഇടപെടലുകൾ വേണമെന്നും സർക്കാർ മൽസ്യതൊഴിലാളികളോട് കാണിക്കുന്ന അനങ്ങാപ്പാറ നയം ഉപേക്ഷിക്കണമെന്നും അതിരൂപത സംയുക്ത സഭാ സംരക്ഷണ സമിതി കൺവീനർ അഡ്വ. മത്തായി മുതിരേന്തി, അല്മായ ശബ്ദം അതിരൂപത പ്രസിഡൻറ് ബിജു നെറ്റിക്കാടൻ എന്നിവർ ആവശ്യപ്പെട്ടു. വിഴിഞ്ഞം തീരദേശജനതയുടെ ജീവിക്കാനുള്ള അവകാശ സമരത്തിന് സംരക്ഷണ സമിതിയും , അൽമായ ശബ്ദവും പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു. തീരദേശജനതയുടെ ആശങ്കകൾ പൂർണ്ണമായും പരിഹരിക്കണമെന്നും ജനവിശ്വാസം നേടാതെയുള്ള വികസന പ്രവർത്തനങ്ങൾ ആശങ്കക്ക് ഇടയാക്കുമെന്നും അല്മായ നേതാക്കൾ ചൂണ്ടിക്കാട്ടി. തലമുറ തലമുറയായി കടലുമായി ബദ്ധപ്പെട്ട് ജീവിക്കുന്ന മൽസ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ സർക്കാർ സൗകര്യം പോലെ വിസ്മരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ മാനുഷികമായ നിലപാട് സർക്കാർ കൈകൊള്ളണം. സംസ്ഥാനം പ്രളയസാഹചര്യം നേരിട്ടപ്പോൾ ഇവരുടെ അന്നത്തെ സേവനം സംസ്ഥാനത്തിന് ഏറെ സഹായകരമായിരുന്നു എന്ന യാഥാർത്ഥ്യം മറക്കാനാകില്ലെന്ന് സമിതി കൺവീനർ അസ്വ.മത്തായി മുതിരേന്തിയും, അല്മായ ശബ്ദം പ്രസിഡന്റ് ബിജു നെറ്റിക്കാടനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.