പുസ്തകം പ്രകാശനം ചെയ്തു

പുസ്തകം പ്രകാശനം ചെയ്തു

കാക്കനാട്: ലിറ്റർജിക്കൽ റിസർച്ച് സെൻറർ പബ്ലിക്കേഷൻസിന്റെ 33-ാമത്തെ, റവ. ഡോ. പീറ്റർ കണ്ണമ്പുഴ എഡിറ്റ് ചെയ്ത "Liturgical Year: Its history, theology and celebration in the east syriac tradition" എന്ന പുസ്തകം സീറോമലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. LRC ചെയർമാൻ മാർ ടോണി നീലങ്കാവിൽ, മുൻ ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ, ലിറ്റർജി കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, LRC എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോജി കല്ലിങ്കൽ, സെക്രട്ടറി സിസ്റ്റർ ലിൻസി അഗസ്റ്റിൻ MSMI എന്നിവർ സന്നിഹിതരായിരുന്നു.