തീരദേശ ജനതയുടേത് അതിജീവനത്തിനു വേണ്ടിയുള്ള മുറവിളി: മാർ ജോസ് പുളിക്കൽ

തീരദേശ ജനതയുടേത് അതിജീവനത്തിനു വേണ്ടിയുള്ള മുറവിളി: മാർ ജോസ് പുളിക്കൽ

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്തെ തീ​ര​ദേ​ശ ജ​ന​ത​യു​ടേ​ത് അ​തി​ജീ​വ​ന​ത്തി​നു വേ​ണ്ടി​യു​ള്ള മു​റ​വി​ളി​യാ​ണെ​ന്നും അ​തു കേ​ട്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ലെ​ന്നും കെ​സി​ബി​സി​യു​ടെ ജ​സ്റ്റീ​സ് ആ​ൻ​ഡ് പീ​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് ക​മ്മീ​ഷ​ൻ.

വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ തി​ക​ച്ചും അ​ന്യാ​യ​മാ​യി ത​ദ്ദേ​ശ​വാ​സി​ക​ളെ പ​റി​ച്ചെ​റി​യു​ക​യും പരമ്പരാഗത ജീ​വ​നോ​പാ​ധി നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ അ​ത്യ​ന്തം വേ​ദ​നാ​ജ​ന​ക​മാ​ണ്. വ​കു​പ്പ് മ​ന്ത്രി ച​ർ​ച്ച​ക​ൾ​ക്ക് ത​യാ റാ​യ​തും മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യ്ക്ക് സ​മ്മ​തി​ച്ചി​ട്ടു​ള്ള​തും പ്ര​ത്യാ​ശ ന​ൽ​കു​ന്ന​താ​ണ്.

സു​ര​ക്ഷി​ത​മാ​യ പാ​ർ​പ്പി​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​സ​മി​തി​യു​ടെ തി​ക​ച്ചും ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം കേ​ട്ട് സ​ത്വ​ര​മാ​യ പ്രാ​യോ​ഗി​ക ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് കെ​സി​ബി​സി​യു​ടെ ജ​സ്റ്റി​സ് പീ​സ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.