യഥാർഥ മിഷനറിയുടെ ദൗത്യം മനഃപരിവർത്തനമെന്ന് മാർ ആലഞ്ചേരി

യഥാർഥ മിഷനറിയുടെ ദൗത്യം  മനഃപരിവർത്തനമെന്ന് മാർ ആലഞ്ചേരി

ഉജ്ജൈൻ: ഒ​രു യ​ഥാ​ർ​ഥ മി​ഷ​ന​റി​യു​ടെ ദൗ​ത്യം മ​നഃ​പ​രി​വ​ർ​ത്ത​നം ആ​ണെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. മി​ഷ​ന​റി​മാ​ർ ക്രി​സ്തു​വി​ന് സാ​ക്ഷി​ക​ളാ​കാ​ൻ വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ്.

ആ​രം​ഭ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ദ​രി​ദ്ര​രും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രു​മാ​യ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി നി​ന്ന മി​ഷ​ന​റി​മാ​ർ പി​ന്നീ​ടു സം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളെ കൈ​വി​ടാ​തെ സ​ഭ​യു​ടെ മി​ഷ​ൻ പ്ര​വ​ർ​ത്ത​നം വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ തു​ട​ർ​ന്നു​വെ​ന്ന​തും ക​ർ​ദി​നാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

റൂ​ഹാ​ല​യ തി​യോ​ള​ജി മേ​ജ​ർ സെ​മി​നാ​രി പ്രേ​ഷി​തോ​ന്മു​ഖ​മാ​യ ദൈ​വ​ശാ​സ്ത്ര​പ​രി​ശീ​ല​നം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച അ​ഖി​ലേ​ന്ത്യാ സിം​പോ​സി​യ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ആ​ല​ഞ്ചേ​രി. ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ അ​ഞ്ചു​ദി​വ​സ​ത്തെ സ​മ്മേ​ള​നം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

സെ​ന്‍റ് തോ​മ​സ് മി​ഷ​ന​റി സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ഉ​ജ്ജൈ​നി​ൽ ഉ​ള്ള റൂ​ഹാ​ല​യ സെ​മി​നാ​രി​യു​ടെ ദൈ​വ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് സിം​പോ​സി​യം സം​ഘ​ടി​പ്പി​ച്ച​ത്. റ​വ. ഡോ . ​ജോ​സ് പാ​ല​ക്കീ​ൽ ആ​യി​രു​ന്നു മു​ഖ്യ സം​ഘാ​ട​ക​ൻ. ഇ​ന്ത്യ​യി​ലെ വി​വി​ധ മേ​ജ​ർ സെ​മി​നാ​രി​ക​ളി​ൽ നി​ന്നു​ള്ള ഇ​രു​പ​ത് ബൈ​ബി​ൾ പ​ണ്ഡി​ത​രും ദൈ​വ​ശാ​സ്ത്ര​ജ്ഞ​രും പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സെ​മി​നാ​രി​ക​ളി​ലെ വൈ​ദി​ക​പ​രി​ശീ​ല​നം കാ​ലാ​നു​സൃ​ത​മാ​ക്കാ​നു​ള്ള വി​വി​ധ ആ​ശ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ച​ർ​ച്ച ചെ​യ്തു.

ഉ​ജ്ജൈ​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ, സാ​ഗ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജെ​യിം​സ് അ​ത്തി​ക്ക​ളം, ഇ​ൻ​ഡോ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ചാ​ക്കോ തോ​ട്ടു​മാ​രി​ക്ക​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.