സ്ഥാ​പ​ന​വ​ത്കര​ണ​ത്തി​ൽ​നി​ന്നു മാ​ന​വ സേ​വ​ന​ത്തി​ലേ​ക്ക് മ​ത​ങ്ങ​ൾ മാ​റ​ണം: മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി

സ്ഥാ​പ​ന​വ​ത്കര​ണ​ത്തി​ൽ​നി​ന്നു മാ​ന​വ സേ​വ​ന​ത്തി​ലേ​ക്ക് മ​ത​ങ്ങ​ൾ മാ​റ​ണം: മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി

കോ​​ട്ട​​യം: മ​​ത​​ങ്ങ​​ൾ സ്ഥാ​​പ​​നവ​​ത്കര​​ണ​​ത്തി​​ൽ​​നി​​ന്നും മ​​നു​​ഷ്യ സേ​​വ​​ന​​ത്തി​​ന്‍റെ മാ​​ർ​​ഗ​​ത്തി​​ലേ​​ക്കു തി​​രി​​യ​​ണ​​മെ​​ന്ന് സീ​റോമ​ബ​ലാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ൽ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ വി​​ളി​​ച്ചു ചേ​​ർ​​ത്ത മ​​താ​​ന്ത​​രസൗ​​ഹൃ​​ദ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്രസംഗിക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സാ​​ധുസം​​ര​​ക്ഷ​​ണം മ​​ത​​ത്തി​​ന്‍റെ മു​​ഖ​​മു​​ദ്ര​​യാ​​ക​​ണ​​മെ​​ന്നും അ​​തി​​ർ വ​​ര​​ന്പു​​ക​​ൾ​​ക്ക് അ​​തീ​​ത​​മാ​​യ സു​​ഹൃ​​ത്ബ​​ന്ധ​​മാ​​ണ് ഇ​​ന്നി​​ന്‍റെ ആ​​വ​​ശ്യ​​മെ​​ന്നും കാ​​തോ​​ലി​​ക്കാ ബാ​​വാ പ​​റ​​ഞ്ഞു.

ഡോ. ​​തിയോ​​ഡോ​​ഷ്യ​​സ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്താ, ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​എം. സൂ​​സ​​പാ​​ക്യം, സ്വാ​​മി സ​​ച്ചി​​ദാ​​ന​​ന്ദ, റ​​ഷീ​​ദ് അ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ൾ, ക​​ൽ​​ദാ​​യ സ​​ഭാ മെത്രാപ്പോലീത്താ മാ​​ർ അ​​പ്രേം, ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ക്രി​​സോ​​സ്റ്റ​​മോ​​സ്, വൈ​​ദി​​ക ട്ര​​സ്റ്റി ഫാ.​​ഡോ. എം.​​ഒ. ജോ​​ണ്‍, അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ബി​​ജു ഉ​​മ്മ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. മാ​​മ്മ​​ൻ മാ​​ത്യു, സാ​​ജ​​ൻ വ​​ർ​​ഗീ​​സ്, ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭാ വ​​ക്ത​​ാവ് ഫാ. ​​ഡോ.​​ജോ​​ണ്‍​സ് ഏ​​ബ്ര​​ഹാം കോ​​നാ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.