ഇരിങ്ങാലക്കുട  രൂപത സി എൽ സി വിശ്വാസ പ്രഘോഷണ റാലി നടത്തി

ഇരിങ്ങാലക്കുട  രൂപത സി എൽ സി വിശ്വാസ പ്രഘോഷണ റാലി നടത്തി

ഇരിങ്ങാലക്കുട : വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട  രൂപത സി എൽ സി യുടെ ആഭിമുഖ്യത്തിൽ വിശ്വാസ പ്രഘോഷണ റാലി നടത്തി. അമ്പഴക്കാട് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽനിന്നും വൈകിട്ട്  ഫൊറോനാ വികാരി റവ. ഫാ. സെബാസ്റ്റ്യൻ നടവരമ്പൻ ഫ്ലാഗ് ഓഫ്‌ ചെയ്തു.  നൂറോളം വാഹനങ്ങളുടെ അകമ്പടിയോടെ മറിയംത്രേസ്യ തീർത്ഥാടന തീർത്ഥാടനകേന്ദ്രത്തിലേക്ക് എത്തിച്ചേർന്നു. റാലിയുടെ സമാപനം ബിഷപ്പ് യൂഹാനോൻ  മാർ തെയഡോഷ്യസ് നിർവഹിച്ചു.യുവജനങ്ങളാണ് സഭയുടെ കരുത്തും നാളെയുടെ പ്രതീക്ഷയും എന്ന് റാലി സമാപനം കുറിച്ചുകൊണ്ട് പിതാവ് സംസാരിച്ചു.സി എൽ സി  ഡയറക്ടർ ഫാദർ സിബു  കള്ളാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മറിയം ത്രേസ്യയുടെ ഛായാചിത്രം രൂപത സി എൽ സി പ്രസിഡൻറ്  ഗ്ലൈജോ തെക്കുടൻ  ഹോളി ഫാമിലി കോൺഗ്രിഗേഷൻ സിസ്റ്റർ ജനറൽ ഡോക്ടർ സിസ്റ്റർ ആനി കുര്യാക്കോസിന് കൈമാറി.

തീർത്ഥാടന കേന്ദ്രം ഡയറക്ടർ ഫാ ജോൺ കവലക്കാട്ട്  സി. എൽ. സി. അംഗങ്ങളെ  സ്വാഗതവും, പ്രോഗ്രാം കൺവീനർ അക്വിനാസ്  ജോയ് നന്ദിയും പറഞ്ഞു.വിശ്വാസ പ്രഘോഷണ റാലിയുടെ വിജയത്തിനായി രൂപതാ ഡയറക്ടർ റവ.ഫാ.സിബു കള്ളാപറമ്പിൽ, അസിസ്റ്റൻറ് ഡയറക്ടർ ഫാ. ചാൾസ് ചിറ്റാറ്റുകരകാരൻ,അമ്പഴക്കാട് ഫൊറോന സി എൽ സി ഡയറക്ടർ ഫാ.ജോസഫ് തൊഴുത്തിങ്കൽ, രൂപത പ്രസിഡന്റ്‌ ഗ്ലൈജോ ജോസ് തെക്കുടൻ, സെക്രട്ടറി അലക്സ് ഫ്രാൻസിസ് , ട്രഷറർ അൽജോ  ജോർജ്, ഓർഗനൈസർ റിബിൻ റാഫേൽ, വൈസ് പ്രസിഡൻറ് ലിൻസൺ, സംസ്ഥാന സിഎൽസി സെൻട്രൽ സോൺ കോഡിനേറ്റർ ബിബിൻ പോൾ , നാഷണൽ സൗത്ത് സോൺ കമ്മിറ്റി മെമ്പർ റോഷൻ തെറ്റയിൽ ,പ്രോഗ്രാം കൺവീനർ അക്വിലാസ് ജോയ്, ഫൊറോന പ്രസിഡണ്ടുമാരായ ജോസ് ഡേവിസ്, ആൽവിൻ വിൻസൻറ് , അലൻ റിച്ചാർഡ് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ഇടവകയിൽ നിന്നും നൂറോളം അംഗങ്ങൾ റാലിയുടെ ഭാഗമായി.