ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ വി​ശു​ദ്ധ പ്ര​ഖ്യാ​പ​നം: കൃ​ത​ജ്ഞ​താ ബ​ലിയിൽ പങ്കെടുത്ത് ആയിരങ്ങൾ

ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ വി​ശു​ദ്ധ പ്ര​ഖ്യാ​പ​നം: കൃ​ത​ജ്ഞ​താ ബ​ലിയിൽ പങ്കെടുത്ത് ആയിരങ്ങൾ

കാ​​​റ്റാ​​​ടി​​​മ​​​ല (ക​​​ന്യാ​​​കു​​​മാ​​​രി): വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി ക​​​ത്തി​​​ച്ച മെ​​​ഴു​​​തി​​​രി​​​ക​​​ൾ വി​​​ശു​​​ദ്ധി​​​യു​​​ടെ പ്ര​​​ഭ ചൊ​​​രി​​​ഞ്ഞു. വേ​​​ദി​​​യി​​​ൽ അ​​​ല​​​ങ്ക​​​രി​​​ച്ച പ​​​നി​​​നീ​​​ർ​​​പു​​​ഷ്പ​​​ങ്ങ​​​ളും സു​​​ഗ​​​ന്ധം പ​​​ര​​​ത്തി.

ദൈ​​​വ​​​ത്തി​​​ന്‍റെ പ​​​ദ്ധ​​​തി​​​യി​​​ൽ ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള വി​​​ശു​​​ദ്ധ പ​​​ദ​​​വി​​​യി​​​ൽ ജ്വ​​​ലി​​​ക്കു​​​ന്പോ​​​ൾ കൃ​​​ത​​​ജ്ഞ​​​താ ബ​​​ലി​​​ക്കാ​​​യി ഇ​​​ന്ന​​​ലെ കാ​​​റ്റാ​​​ടി​​​മ​​​ല​​​യി​​​ൽ ഒ​​​ത്തു​​​ചേ​​​ർ​​​ന്ന​​​ത് ല​​​ക്ഷ​​​ത്തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ൾ. വി​​​ശു​​​ദ്ധ ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​രി​​​ച്ച കാ​​​റ്റാ​​​ടി​​​മ​​​ല​​​യു​​​ടെ താ​​​ഴ്‌വാ​​​ര​​​ത്ത് പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ വേ​​​ദി​​​യി​​​ലാ​​​യി​​​രു​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ൾ.

കൃ​​​ത​​​ജ്ഞ​​​താ ബ​​​ലി​​​യി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഭാ​​​ര​​​ത​​​ത്തി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക പ്ര​​​തി​​​നി​​​ധി ഡോ. ​​​ലെയോ​​​പോ​​​ൾദോ ജി​​​റേ​​​ല്ലി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. വി​​​ശു​​​ദ്ധ ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള​​​യേ​​​പ്പോ​​​ലെ അ​​​ടി​​​യു​​​റ​​​ച്ച ഈ​​​ശ്വ​​​ര വി​​​ശ്വാ​​​സം ന​​​മ്മെ ന​​​ന്മ​​​യി​​​ലേ​​​ക്കു ന​​​യി​​​ക്ക​​​ട്ടെ എ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​ശം​​​സി​​​ച്ചു.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.30നാ​​​ണ് കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും മും​​​ബൈ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ.​​​ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ്, ഗോ​​​വ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ.​​​ഫി​​​ലി​​​പി നേരി ഫെ​​​റാ വോ, മ​​​ദ്രാ​​​സ്-​​​മൈ​​​ലാ​​​പ്പുർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ ജോ​​​ർ​​​ജ് ആ​​​ന്‍റ​​​ണി സ്വാ​​​മി, മ​​​ധു​​​രൈ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ആ​​​ന്‍റ​​​ണി പ​​​പ്പു​​​സ്വാ​​​മി, പോ​​​ണ്ടി​​​ച്ചേ​​​രി ആ​​​ർ​​​ച്ച് ഡോ.​​​ ബി​​​ഷ​​​പ് ഫ്രാ​​​ൻ​​​സി​​​സ് കാ​​​ലി​​​സ്റ്റ്, ഭോ​​​പ്പാ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ങ്കാ​​​ര ആ​​​രോ​​​ഗ്യ സെ​​​ബാ​​​സ്റ്റ്യ​​​ൻ ദു​​​രൈ​​​രാ​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ തോ​​​മ​​​സ് ജെ.​​​ നെ​​​റ്റോ, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം.​​​സൂ​​​സ​​​പാ​​​ക്യം, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ.​​​വി​​​ൻ​​​സ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ്, മാ​​​ർ ജോ​​​ർ​​​ജ് രാ​​​ജേ​​​ന്ദ്ര​​​ൻ, ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ഗീവർഗീസ് മാർ മക്കാറി യോസ്, ഡോ.​​​ വി​​​ൻ​​​സ​​​ന്‍റ് സാ​​​മു​​​വ​​​ൽ, ഡോ.​​​ ഹെ​​​ൻ​​​ട്രി ഡി​​​സൂ​​​സ, അ​​​ത്ത​​​നാ​​​സി​​​യോ​​​സ് ര​​​ഹ്ന സ്വാമി, കോ​​​ട്ടാ​​​ർ ബി​​​ഷ​​​പ്പ് ഡോ.​​​ ന​​​സ്രേ​​​ൻ സു​​​സൈ, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​ക്ക് സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.

വി​​​ശു​​​ദ്ധ ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ​​​യും ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ​​​യും ശേ​​​ഷി​​​പ്പു​​​ക​​​ളു​​​ള്ള കാ​​​റ്റാ​​​ടി​​​മ​​​ല​​​യി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെത​​​ന്നെ വി​​​ശ്വാ​​​സി​​​ക​​​ൾ ഒ​​​ഴു​​​കി​​​യെ​​​ത്തി​​​യി​​​രു​​​ന്നു. ത​​​ങ്ങ​​​ളു​​​ടെ സ്വ​​​ർ​​​ഗീ​​​യ മ​​​ധ്യ​​​സ്ഥ​​​നാ​​​യ വി​​​ശു​​​ദ്ധ ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള ക​​​ട​​​ന്നു​​​പോ​​​യ വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ സ​​​ഞ്ചരി​​​ക്കു​​​ന്ന​​​തി​​​നും പ്രാ​​​ർ​​​ഥി​​​ക്കു​​​ന്ന​​​തി​​​നും നി​​​ര​​​വ​​​ധി വി​​​ശ്വാ​​​സി​​​ക​​​ളെ​​​ത്തി. ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് വി​​​ശു​​​ദ്ധ ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള​​​യെ പാ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന ജ​​​യി​​​ൽ, നി​​​റ​​​യൊ​​​ഴി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് മു​​​ട്ടു​​​കു​​​ത്തി പ്രാ​​​ർ​​​ഥി​​​ച്ച സ്ഥ​​​ലം, ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​രി​​​ച്ച പാ​​​റ​​​ക്കെ​​​ട്ട്, മ​​​ര​​​ണ​​​സ​​​മ​​​യ​​​ത്ത് അ​​​ട​​​ർ​​​ന്നുവീ​​​ണ് മ​​​ണി​​​ശ​​​ബ്ദം മു​​​ഴ​​​ങ്ങി​​​യ മ​​​ണി​​​യ​​​ടി​​​ച്ചാംപാ​​​റ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളെ​​​ല്ലാം കാ​​​റ്റാ​​​ടി​​​മ​​​ല​​​യി​​​ലാ​​​ണു​​​ള്ള​​​ത്. ഈ ​​​പു​​​ണ്യ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഇ​​​ന്ന​​​ലെ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വ​​​ലി​​​യ തി​​​ര​​​ക്കാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്