മാര്‍പാപ്പയുടെ മാധ്യമ സന്ദേശം ചാക്യാര്‍കൂത്ത് രൂപത്തില്‍

കൊച്ചി: ലോക മാധ്യമദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാധ്യമ സന്ദേശം (ഹൃദയംകൊണ്ട് കേള്‍ക്കുക) ചാക്യാര്‍കൂത്ത് രൂപത്തില്‍ അവതരിപ്പിക്കുന്നു. കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നാലിന് ഉച്ചകഴിഞ്ഞു മൂന്നിനു പാലാരിവട്ടം പിഒസിയിലാണു പരിപാടി.
പ്രമുഖ ക്രൈസ്തവ ചാക്യാരായ ഡോ. ജാക്സണ് തോട്ടുങ്കലാണു ചാക്യാര്‍കൂത്ത് നടത്തുന്നത്.
പരിപാടി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമായിരിക്കുമെന്നു കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.