ഭക്ഷണത്തെ ആയുധമാക്കരുത്: മാർപാപ്പ

ഭക്ഷണത്തെ ആയുധമാക്കരുത്: മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഭ​​​ക്ഷ​​​ണം മ​​​നു​​​ഷ്യ​​​ന്‍റെ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്നും യു​​​ക്രെ​​​യ്ൻ തു​​​റ​​​മു​​​ഖ​​​ത്തെ ഉ​​​പ​​​രോ​​​ധ​​​ം നീ​​​ക്കി ധാ​​​ന്യ​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

ഗോ​​​ത​​​ന്പി​​​നെ ആ​​​യു​​​ധ​​​മാ​​​ക്കി മാ​​​റ്റ​​​രു​​​ത്. ലോ​​​ക​​​ത്തെ​​​ന്പാ​​​ടു​​​മു​​​ള്ള ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു പാ​​​വ​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്നു​​​ള്ള ഗോ​​​ത​​​ന്പി​​​നെ ആ​​​ശ്ര​​​യി​​​ക്കു​​​ന്നു. മ​​​നു​​​ഷ്യ​​​ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട ഭ​​​ക്ഷ​​​ണം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്ക​​​ണ​​​മെ​​ന്നു മാ​​​ർ​​​പാ​​​പ്പ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

റ​​​ഷ്യ​​​ൻ പ​​​ട​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ യു​​​ക്രെ​​​യ്ൻ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളെ ഉ​​​പ​​​രോ​​​ധി​​​ക്കു​​​ന്ന​​​തു​​​മൂ​​​ലം ലോ​​​കം ഭ​​​ക്ഷ്യ​​​പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ക​​​യാ​​​ണ്. ലോ​​​ക​​​ത്ത് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഗോ​​​ത​​​ന്പി​​​ന്‍റെ 12 ശ​​​ത​​​മാ​​​ന​​​വും യു​​​ക്രെ​​​യ്നി​​​ലാ​​​ണ്. അ​​​വ​​​രു​​​ടെ ക​​​രി​​​ങ്ക​​​ട​​​ൽ തീ​​​രം മു​​​ക്കാ​​​ലും റ​​​ഷ്യ​​​ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. യു​​​ദ്ധം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള ധാ​​​ന്യ​​​ക്ക​​​യ​​​റ്റു​​​മ​​​തി നി​​​ല​​​ച്ചു. പാ​​​ശ്ചാ​​​ത്യ​​​രാ​​​ജ്യ​​​ങ്ങ​​​ൾ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ നീ​​​ക്കാ​​​മെ​​​ങ്കി​​​ൽ ധാ​​​ന്യ​​​ക്ക​​​യ​​​റ്റു​​​മ​​​തി​​​ക്കു വ​​​ഴി​​​യൊ​​​രു​​​ക്കാ​​​മെ​​​ന്നാ​​ണു റ​​​ഷ്യ​​​ൻ നേതൃത്വത്തിന്‍റെ നി​​​ല​​​പാ​​​ട്.