ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ ന​ന്മ​ക​ളാ​ല്‍ സ​മ്പ​ന്നം: ഡോ. ജി​റെ​ല്ലി

ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ ന​ന്മ​ക​ളാ​ല്‍ സ​മ്പ​ന്നം: ഡോ. ജി​റെ​ല്ലി

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ ന​​​ന്മ​​​ക​​​ളാ​​​ല്‍ സ​​​മ്പ​​​ന്ന​​​മെ​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക നുണ്‍ഷ്യോ​​​​യും വ​​​​ത്തി​​​​ക്കാ​​​​ന്‍ പ്ര​​​​തി​​​​നി​​​​ധി​​​​യു​​​​മാ​​​​യ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ലെ​​​​യോപോ​​​​ള്‍ദോ ജി​​​​റേ​​ല്ലി.​​ വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ വി​​​ശ്വാ​​​സപ​​​രി​​​ശീ​​​ല​​​ന​ വ​​​ര്‍​ഷ​​​ത്തി​​​നു തു​​​ട​​​ക്കം​​​കു​​​റി​​​ച്ചു സം​​​ഘ​​​ടി​​​പ്പി​​​ച്ച ഡി​​​ഡാ​​​ക്കേ 2022 മ​​​താ​​​ധ്യാ​​​പ​​​ക ക​​​ണ്‍​വ​​​ന്‍​ഷ​​​നി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​വി​​​ടു​​​ത്തെ ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സപ​​​രി​​​ശീ​​​ല​​​ന​​​രം​​​ഗം ത​​​ന്നെ അ​​​ദ്ഭു​​ത​​​പ്പെ​​​ടു​​​ത്തു​​​ന്നുവെന്നും വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നി​​​റ​​​ഞ്ഞ മ​​​ത​​​ബോ​​​ധ​​​ന രം​​​ഗ​​​ത്ത് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രെ​​​യും വൈ​​​ദി​​​ക​​​രെ​​​യും അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു​​​വെ​​​ന്നും ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു. വ​​​രാ​​​പ്പു​​​ഴ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍ മ​​​താ​​​ധ്യാ​​​പ​​​ക സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം പാ​​​പ്പാ​​​ളി ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ ഫാ. ​​​വി​​​ന്‍​സെ​​​ന്‍റ് വാ​​​ര്യ​​​ത്ത് ക്ലാ​​​സു​​​ക​​​ള്‍​ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍​കി.

മ​​​ത​​​ബോ​​​ധ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​വി​​​ന്‍​സെ​​​ന്‍റ് ന​​​ടു​​​വി​​​ലേപ്പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ല്‍ കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​ബി​​​സി മ​​​ത​​​ബോ​​​ധ​​​ന ക​​​മ്മീ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​മാ​​​ത്യു പു​​​തി​​​യാ​​​ത്ത്, വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത അ​​​സി.​ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​ജോ​​​ബി ആ​​​ല​​​പ്പാ​​​ട്ട്, ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി എ​​​ന്‍.​​​വി. ജോ​​​സ്, ജൂ​​​ഡ് സി. ​​​വ​​​ര്‍​ഗീ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. 25 വ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ മ​​​താ​​​ധ്യാ​​​പ​​​ക​​​രെ യോ​​​ഗ​​​ത്തി​​​ല്‍ ആ​​​ദ​​​രി​​​ച്ചു. വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ല്‍ ബ​​​ഹു​​​മ​​​തി​​​ക​​​ള്‍ നേ​​​ടി​​​യ വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ മ​​​താ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു.

അ​​​തി​​​രൂ​​​പ​​​ത മ​​​ത​​​ബോ​​​ധ​​​ന ക​​​മ്മീ​​​ഷ​​​ന്‍ മു​​​ഖ​​​പ​​​ത്രം ‘ഗു​​​രു​​​നാ​​​ഥ​​​ന്‍’ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ജൂ​​​ണ്‍ അ​​​ഞ്ചി​​​ന് അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ എ​​​ല്ലാ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​വി​​​ന്‍​സെ​​​ന്‍റ് ന​​​ടു​​​വി​​​ലേപ്പ​​​റ​​​മ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.