വത്തിക്കാന്‍ പ്രതിനിധി ഡോ. ജിറേല്ലിക്ക് വല്ലാര്‍പാടത്ത് ഊഷ്മള സ്വീകരണം

വത്തിക്കാന്‍ പ്രതിനിധി ഡോ. ജിറേല്ലിക്ക് വല്ലാര്‍പാടത്ത് ഊഷ്മള സ്വീകരണം

വ​​ല്ലാ​​ര്‍പാ​​ടം: ദേ​​ശീ​​യ മ​​രി​​യ​​ന്‍ തീ​​ര്‍ഥാ​​ട​​ന​​കേ​​ന്ദ്ര​​മാ​​യ വ​​ല്ലാ​​ര്‍പാ​​ടം കാ​​രു​​ണ്യ​​മാ​​താ​​വി​​ന്‍റെ ബ​​സി​​ലി​​ക്ക​​യി​​ല്‍ സ​​ന്ദ​​ര്‍ശ​​ന​​ത്തി​​നെ​​ത്തി​​യ ഇ​​ന്ത്യ​​യി​​ലെ അ​​പ്പ​​സ്‌​​തോ​​ലി​​ക നു​​ണ്‍ഷ്യോ​​യും വ​​ത്തി​​ക്കാ​​ന്‍ പ്ര​​തി​​നി​​ധി​​യു​​മാ​​യ ആ​​ര്‍ച്ച്ബി​​ഷ​​പ് ഡോ. ​​ലെ​​യോപോ​​ള്‍ദോ ജി​​റേ​​ല്ലി​​ക്ക് ഊ​​ഷ്മ​​ള സ്വീ​​ക​​ര​​ണം.

റോ​​സ​​റി പാ​​ര്‍ക്കി​​ലെ മം​​ഗ​​ള​​ക​​വാ​​ട​​ത്തി​​ല്‍ വ​​രാ​​പ്പു​​ഴ അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഡോ. ​​ജോ​​സ​​ഫ് ക​​ള​​ത്തി​​പ്പ​​റ​​മ്പി​​ല്‍, ബ​​സി​​ലി​​ക്ക റെ​​ക്ട​​ര്‍ റ​​വ. ഡോ. ​​ആ​​ന്‍റ​​ണി വാ​​ലു​​ങ്ക​​ല്‍, അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍മാ​​രാ​​യ മോ​​ണ്‍. മാ​​ത്യു ക​​ല്ലി​​ങ്ക​​ല്‍, മോ​​ണ്‍. മാ​​ത്യു ഇ​​ല​​ഞ്ഞി​​മി​​റ്റം, ചാ​​ന്‍സ​​ല​​ര്‍ എ​​ബ്ജി​​ന്‍ അ​​റ​​ക്ക​​ല്‍, ബ​​സി​​ലി​​ക്ക സ​​ഹ​​വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​മി​​ഥു​​ന്‍ ജോ​​സ​​ഫ് ചെ​​മ്മാ​​യ​​ത്ത്, ഫാ. ​​ജോ​​ര്‍ജ് ജി​​ത്തു വ​​ട്ട​​പ്പി​​ള​​ളി, ഫാ. ​​നി​​ജി​​ന്‍ ജോ​​സ​​ഫ് കാ​​ട്ടി​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​ശ്വാ​​സി​​സ​​മൂ​​ഹം നു​​ണ്‍ഷ്യോ​​യെ സ്വീ​​ക​​രി​​ച്ചു.

തു​​ട​​ർ​​ന്നു ബ​​സി​​ലി​​ക്ക​​യി​​ല്‍ ആ​​ഘോ​​ഷ​​മാ​​യ പൊ​​ന്തി​​ഫി​​ക്ക​​ല്‍ ദി​​വ്യ​​ബ​​ലി ന​​ട​​ന്നു. ന​​മ്മ​​ള്‍ പോ​​കു​​ന്നി​​ട​​ത്തെ​​ല്ലാം ദൈ​​വ​​സ്‌​​നേ​​ഹ​​ത്തി​​ന്‍റെ ക​​രു​​ത്തു​​റ്റ സാ​​ക്ഷി​​ക​​ളാ​​ക​​ണ​​മെ​​ന്ന് സു​​വി​​ശേ​​ഷ പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തി​​യ ഡോ. ​​ലെ​​യോപോ​​ള്‍ദോ ജി​​റേ​​ല്ലി ആ​​ഹ്വാ​​നം ചെ​​യ്തു. മ​​റ്റു​​ള്ള​​വ​​രോ​​ടു ക​​രു​​ത​​ല്‍ കാ​​ണി​​ക്കു​​ന്ന​​തും അ​​വ​​രെ ശു​​ശ്രൂ​​ഷി​​ക്കാ​​നാ​​യി ഉ​​ത്സു​​ക​​ത​​യോ​​ടെ ബ​​ദ്ധ​​പ്പെ​​ട്ടി​​റ​​ങ്ങു​​ന്ന​​തും ക്രൈ​​സ്ത​​വ​​ന്‍റെ അ​​ട​​യാ​​ള​​മാ​​ണെ​​ന്ന് പ​​രി​​ശു​​ദ്ധ മാ​​താ​​വി​​ന്‍റെ മാ​​തൃ​​ക ചൂ​​ണ്ടി​​ക്കാ​​ട്ടി ഫ്രാ​​ന്‍സി​​സ് പാ​​പ്പാ ന​​മ്മെ ഓ​​ര്‍മി​​പ്പി​​ക്കു​​ന്നു​​വെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.