പ്രേ​​ഷി​​ത പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യ​​മാ​​ണ് മി​​ഷ​​ൻ ലീ​​ഗ്: മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി

പ്രേ​​ഷി​​ത പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യ​​മാ​​ണ്  മി​​ഷ​​ൻ ലീ​​ഗ്: മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി

കാ​​ക്ക​​നാ​​ട്: സ​​ഭ​​യു​​ടെ പ്രേ​​ഷി​​ത പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യ​​മാ​​ണ് ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് എ​​ന്നു സീ​​റോമ​​ല​​ബാ​​ർ സ​​ഭ​ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് ദേ​​ശീ​​യ കൗ​​ണ്‍​സി​​ൽ യോ​​ഗ​​വും 2022-2023 പ്ര​​വ​​ർ​​ത്ത​​നവ​​ർ​​ഷ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും കാ​​ക്ക​​നാ​​ട് മൗ​​ണ്ട് സെ​​ന്‍റ് തോ​​മ​​സി​​ൽ നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യി പ​​ള്ളി​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​ൽ, ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗി​​ൽ അം​​ഗ​​ത്വം സ്വീ​​ക​​രി​​ച്ചി​​ട്ട് അ​​ന്പ​​തു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ദേ​​ശീ​​യ കൗ​​ണ്‍​സി​​ൽ അം​​ഗ​​ങ്ങ​​ളെ​​യും പ്ലാ​​റ്റി​​നം ജൂ​​ബി​​ലി ഗാ​​നം ത​​യാ​​റാ​​ക്കി​​യ ബേ​​ബി ജോ​​ണ്‍ ക​​ല​​യ​​ന്താ​​നി​​യെ​​യും ആ​​ദ​​രി​​ച്ചു.

സീ​​റോ മ​​ല​​ബാ​​ർ വൊ​​ക്കേ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി റ​​വ. ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ മു​​ട്ടം​​തൊ​​ട്ടി​​ൽ, അ​​ന്ത​​ർ​​ദേ​​ശീ​​യ അ​​ഡ്-ഹോ​​ക് ക​​മ്മ​​റ്റി പ്ര​​സി​​ഡ​​ന്‍റ് ഡേ​​വീ​​സ് വ​​ല്ലൂ​​രാ​​ൻ, കേ​​ര​​ള സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഷി​​ജു ഐ​​ക്ക​​ര​​ക്കാ​​നാ​​യി​​ൽ, ഈ ​​വ​​ർ​​ഷ​​ത്തെ കു​​ഞ്ഞേ​​ട്ട​​ൻ പു​​ര​​സ്കാ​​ര ജേ​​താ​​വ് തോ​​മ​​സ് ഏ​​റ​​നാ​​ട്ട്, ദേ​​ശീ​​യ വൈ​​സ് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ.​​ ജോ​​സ​​ഫ് മ​​റ്റം, സി​​സ്റ്റ​​ർ ആ​​ൻ ഗ്രേ​​യ്സ്, ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​ജി പു​​ല്ലു​​കാ​​ട്ട്, ദേ​​ശീ​​യ ജ​​ന​​റ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ ജോ​​ണ്‍ കൊ​​ച്ചു​​ചെ​​റു​​നി​​ല​​ത്ത് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളും മി​​ഷ​​ൻ ലീ​​ഗ് മു​​ൻ ദേ​​ശീ​​യ ഡ​​യ​​റ​​ക്ട​​റു​​മാ​​യ റ​​വ.​​ഡോ. പ​​യ​​സ് മ​​ലേ​​ക്ക​​ണ്ടം ക്ലാ​​സ് ന​​യി​​ച്ചു. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ന​​ട​​ന്ന പൊ​​തു ച​​ർ​​ച്ച​​യി​​ൽ അ​​ന്ത​​ർ​​ദേ​​ശീ​​യ അ​​ഡ്ഹോ​​ക്ക് ക​​മ്മ​​റ്റി വൈ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ ആ​​ന്‍റ​​ണി തെ​​ക്കേ​​മു​​റി മോ​​ഡ​​റേ​​റ്റ​​റാ​​യി​​രു​​ന്നു.
സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സു​​പ്രീം കോ​​ട​​തി മു​​ൻ ജ​​ഡ്ജി​​യും മി​​ഷ​​ൻ ലീ​​ഗി​​ന്‍റെ ആ​​ദ്യ​​ത്തെ ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു.