യുവജനങ്ങൾ സമുദായ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കണം -ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി

യുവജനങ്ങൾ സമുദായ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കണം -ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി

മുതിർന്ന  യുവജനങ്ങൾ  കത്തോലിക്കാ കോൺഗ്രസിന്റെ ഭാഗമായി  കടന്ന് വരുന്നത്  സമുദായ സംഘടനയ്ക്ക് യൗവ്വനവും ചലനാത്മകതയും സൃഷ്ടിക്കുമെന്ന് അർച്ച്ബിഷപ്പ് മാർ ജോസഫ്  പാമ്പ്ലാനി അഭിപ്രായപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ്‌ തലശേരി അതിരൂപത യൂത്ത് കൗൺസിൽ  ഉത്ഘാടന വേളയിലാണ്  അദ്ദേഹം ഈകാര്യം  പറഞ്ഞത്. അതിരൂപതയിലെ മുപ്പത് വയസ്സ് പൂർത്തിയായ യുവജനങ്ങൾ  യൂത്ത് കൗൺസിലിന്റെ ഭാഗമായി  പ്രവർത്തിക്കുമ്പോൾ സമുദായ സംഘടനയ്ക്ക് ശക്തി വർദ്ധിപ്പിക്കും ഒപ്പം സമുദായം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ ക്രിയാത്മകമായി  നേരിടാൻ യൂത്ത് കൗൺസിലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കത്തോലിക്കാ കോൺഗ്രസ്‌ യൂത്ത് കൗൺസിൽ  രൂപീകരിക്കുന്നതിലൂടെ  ലക്ഷ്യം  വെക്കുന്നത് സമുദായിക  ഉന്നമനവും യുവജനങ്ങളുടെ പങ്കാളിത്തവും ആയിരിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ്‌ അതിരൂപതാ ഡയറക്ടറും പാസ്ററ്റൽ  കോർഡിനേറ്ററുമായ റവ ഡോക്ടർ ഫിലിപ്പ് കവിയിൽ അഭിപ്രായപ്പെട്ടു. കൗൺസിൽ രൂപീകരിച്ചതിലൂടെ സമുദായത്തിനെ ബാധിക്കുന്ന പുതിയ പ്രശ്നങ്ങളെയും ഇതര സാമൂഹിക  പ്രശ്നങ്ങളെയും നേരിടാൻ യുവജനങ്ങളെ  പ്രാപ്തരാക്കുമെന്ന് രൂപതാ  പ്രസിഡന്റ്‌ അഡ്വക്കറ്റ് ടോണി പുഞ്ചക്കുന്നേൽ പറഞ്ഞു.യൂത്ത് കൗൺസിലിന്റെ പ്രവർത്തങ്ങൾക്ക് പൂർണ്ണ
പിന്തുണയുണ്ടാകുമെന്ന് ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വക്കറ്റ് ബിജു പറയന്നിലവും അറിയിച്ചു.കൗൺസിലിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഗ്ലോബൽ യൂത്ത് കോർഡിനേറ്ററായി സിജോ അമ്പാട്ടും യഥാക്രമം ഇരിട്ടി, ചെമ്പേരി, കാസറഗോഡ് റീജയനുകളായി  തിരിച്ചുകൊണ്ട് ജിജോ കണ്ണംകുളത്തെൽ, സിജോ കണ്ണേഴത്ത്, ഷോബി നടുപ്പറമ്പിൽ എന്നിവർ രൂപതാ കോർഡിനേറ്റർമാരാ യും പ്രവർത്തിക്കും.ചടങ്ങിൽ  യൂത്ത് കൗൺസിലിന്റെ കർമ്മപദ്ധതി  പ്രകാശനവും  അർച്ച് ബിഷപ്പ് നിർവഹിച്ചു. വരും ദിവസങ്ങളിൽ  എല്ലാം ഇടവകകളിലും  യൂത്ത് കൗൺസിൽ  ആരംഭിക്കുക, അന്താരാഷ്ട്ര യുവജനദിനം സമുചിതമായി ആഘോഷിക്കുക തുടങ്ങിയവയാണ് തുടർപരിപാടികൾ.ചടങ്ങിൽ  ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, തളിപ്പറമ്പ് ഫൊറോന വികാരി ഫാദർ മാത്യു വേങ്ങ കുന്നേൽ,രൂപതാ ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, ഗ്ലോബൽ ഡയറക്ടർ ഫാദർ ജിയോ കടവി,ജോസ്കുട്ടി ഒഴുകയിൽ , ബേബി നെട്ടനാനി, ബെന്നി ആന്റണി, ചാക്കോച്ചൻ കരാമയിൽ ഫിലിപ്പ് വെളിയത്ത്,അഡ്വക്കേറ്റ് ബിനോയ് തോമസ്, അഡ്വക്കേറ്റ് ഷിജാ സെബാസ്റ്റ്യൻ  സിസിലി പുഷ്പക്കുന്നേൽ അഡ്വക്കേറ്റ് കെ ടി മാർട്ടിൻ  എന്നിവർ  സംസാരിച്ചു