പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് അ​മ്മ​വീ​ടാ​യി, വേ​റി​ട്ടൊ​രു ജൂ​ബി​ലി ആ​ഘോ​ഷം

പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് അ​മ്മ​വീ​ടാ​യി, വേ​റി​ട്ടൊ​രു ജൂ​ബി​ലി ആ​ഘോ​ഷം

പേ​​​​രാ​​​​വൂ​​​​ര്‍: തി​​​​രു​​​​ഹൃ​​​​ദ​​​​യ സ​​​​ന്യാ​​​​സി​​​​നി സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്‌​​​​സ് പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ ഹൗ​​​​സ് അ​​​​മ്മ വീ​​​​ടാ​​​​യി വേ​​​​റി​​​​ട്ടൊ​​​​രു ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷം. തി​​​​രു​​​​ഹൃ​​​​ദ​​​​യ സ​​​​ന്യാ​​​​സി​​​​നി സ​​​​മൂ​​​​ഹാം​​​​ഗ​​​​വും മം​​​​ഗ​​​​ളൂ​​​​രു സെ​​​​ന്‍റ് ആ​​​​ന്‍​സ് കോ​​​​ള​​​​ജി​​​​ലെ ര​​​​ണ്ടാം​​​വ​​​​ര്‍​ഷ ബി​​​​എ​​​​സ്‌​​​​സി വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​യു​​​​മാ​​​​യ സി​​​​സ്റ്റ​​​​ര്‍ അ​​​​ലീ​​​​ന​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളാ​​​​യ പു​​​​ലി​​​​ക്കു​​​​രു​​​​മ്പ​​​​യി​​​​ലെ ക​​​​ല്ലി​​​​ടു​​​​ക്ക​​​​നാ​​​​നി​​​​ക്ക​​​​ല്‍ ബെ​​​​സി തോ​​​​മ​​​​സി​​​​ന്‍റെ​​​​യും ഡോ​​​​ളി ബെ​​​​സി​​​​യു​​​​ടെ​​​​യും വി​​​​വാ​​​​ഹ ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​മാ​​​​ണ് തൊ​​​​ണ്ടി​​​​യി​​​​ലെ പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ ഹൗ​​​​സി​​​​ല്‍ ന​​​​ട​​​​ന്ന​​​​ത്.

ബെ​​​​സി തോ​​​​മ​​​​സി​​​​ന്‍റെ​​​​യും ഡോ​​​​ളി​​​​യു​​​​ടെ​​​​യും മ​​​​ക​​​​നും സി​​​​സ്റ്റ​​​​ര്‍ അ​​​​ലീ​​​​ന​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​നു​​​​മാ​​​​യ അ​​​​ല​​​​ന്‍ പ​​​​ത്തൊ​​​​മ്പ​​​​താ​​​​മ​​​​ത്തെ വ​​​​യ​​​​സി​​​​ല്‍ 2019 ഒ​​​​ക്‌​​​​ടോ​​​​ബ​​​​ര്‍ 29 ന് ​​​​പു​​​​ലി​​​​ക്കു​​​​രു​​​​മ്പ മ​​​​ണ്ട​​​​ളം പ​​​​ള്ളി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​യ ബൈ​​​​ക്ക​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. പ്ല​​​​സ്ടു ക​​​​ഴി​​​​ഞ്ഞ് ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ല്‍ കോ​​​​ഴ്‌​​​​സി​​​​ന്‍റെ പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം കാ​​​​ത്തി​​​​രി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് അ​​​​ല​​​​നെ മ​​​​ര​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത്.

അ​​​​ല​​​​ന്‍റെ മ​​​​ര​​​​ണ​​​​ശേ​​​​ഷം കു​​​​ടും​​​​ബ​​​​ത്തി​​​​ല്‍ മ​​​​ക്ക​​​​ളാ​​​​യി അ​​​​ലീ​​​​ന മാ​​​​ത്രം അ​​​​വ​​​​ശേ​​​​ഷി​​​​ച്ചു. നി​​​​ത്യ​​​​വ്ര​​​​തം ചെ​​​​യ്യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ സ​​​​ന്യാ​​​​സ​​​​വൃ​​​​ത്തി ഉ​​​​പേ​​​​ക്ഷി​​​​ച്ച് അ​​​​ലീ​​​​ന​​​​യ്ക്കു വീ​​​​ട്ടി​​​​ലേ​​​​ക്കു തി​​​​രി​​​​കെ​​​​പ്പോ​​​​കാ​​​​ന്‍ സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ തി​​​​രു​​​​ഹൃ​​​​ദ​​​​യ സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി തു​​​​ട​​​​രാ​​​​ന്‍ സി​​​​സ്റ്റ​​​​ര്‍ അ​​​​ലീ​​​​ന ഉ​​​​റ​​​​ച്ച തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ളു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും മ​​​​ക​​​​ളു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നൊ​​​​പ്പം നി​​​​ന്നു.
കു​​​​ടും​​​​ബ​​​​ത്തെ ആ​​​​ശ്വ​​​​സി​​​​പ്പി​​​​ക്കാ​​​​ന്‍ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ ഡോ. ​​​​ട്രീ​​​​സാ പാ​​​​ല​​​​യ്ക്ക​​​​ല്‍ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി വ​​​​ർ​​​​ഷ​​​​മാ​​​​ണെ​​​​ന്ന​​​​റി​​​​ഞ്ഞു. മ​​​​ക​​​​ൻ മ​​​​രി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലും മ​​​​ക​​​​ൾ സ​​​​ന്യാ​​​​സി​​​​നി​​​​യാ​​​​യ​​​​തി​​​​നാ​​​​ലും ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷം വേ​​​​ണ്ടെ​​​​ന്നു വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​ക്കി. മ​​​​ക​​​​നി​​​​ല്ലെ​​​​ങ്കി​​​​ലും മ​​​​ക​​​​ള്‍ ഉ​​​​ള്ള സ​​​​ന്യാ​​​​സ​​​​ഭ​​​​വ​​​​നം അ​​​​വ​​​​ളു​​​​ടെ അ​​​​മ്മ​​​വീ​​​​ടാ​​​​ണെ​​​​ന്ന ബോ​​​​ധ്യ​​​​വു​​​​മാ​​​​യി സി​​​​സ്റ്റ​​​​ര്‍ ട്രീ​​​​സാ പാ​​​​ല​​​​യ്ക്ക​​​​ല്‍ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷം പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ ഹൗ​​​​സി​​​​ല്‍ വ​​​​ച്ച് ന​​​​ട​​​​ത്താ​​​​ന്‍ സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കൊ​​​​പ്പം തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബ​​​​ന്ധു​​​​ക്ക​​​​ളും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും ഒ​​​​ത്തു​​​​ചേ​​​​ര്‍​ന്ന ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​വേ​​​​ദി മ​​​​നു​​​​ഷ്യ​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും ന​​​​ന്മ​​​​യു​​​​ടെ​​​​യും കൂ​​​​ടി ആ​​​​ഘോ​​​​ഷ​​​​മാ​​​​യി മാ​​​​റി.

പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ ഹൗ​​​​സ് ചാ​​​​പ്പ​​​​ലി​​​​ല്‍ ന​​​​ട​​​​ന്ന കൃ​​​​ത​​​​ജ്ഞ​​​​താ​​​​ബ​​​​ലി​​​​ക്ക് ഫാ. ​​​​ആ​​​​ന്‍റ​​​​ണി ആ​​​​ന​​​​ക്ക​​​​ല്ലി​​​​ല്‍ മു​​​​ഖ്യ​​​​കാ​​​​ര്‍​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. തു​​​ട​​​ർ​​​ന്ന് പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ ഹൗ​​​​സ് ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന അ​​​​നു​​​​മോ​​​​ദ​​​​ന​​​​സ​​​​മ്മേ​​​​ള​​​​നം പേ​​​​രാ​​​​വൂ​​​​ർ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ക്കി എ​​​​പ്പി​​​​സ്‌​​​​കോ​​​​പ്പ​​​​ല്‍ ദേ​​​വാ​​​ല​​​യ വി​​​​കാ​​​​രി റ​​​​വ. ​ഡോ. ​​​തോ​​​​മ​​​​സ് കൊ​​​​ച്ചു​​​​ക​​​​രോ​​​​ട്ട് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ ​സി​​​​സ്റ്റ​​​​ര്‍ ഡോ. ​​​ട്രീ​​​​സാ പാ​​​​ല​​​​യ്ക്ക​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ‌ഫാ. ​​​​ജോ​​​​ർ​​​​ജ് തെ​​​​ക്കും​​​​ചേ​​​​രി, ഇ​​​​ട​​​​വ​​​​ക-​​​​കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ജോ​​​​ജോ കൊ​​​​ട്ടാ​​​​രം​​​​കു​​​​ന്നേ​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.