ദേ​വ​സ​ഹാ​യം പി​ള്ള വി​ശു​ദ്ധ​ൻ; പ്ര​ഖ്യാ​പ​നം ന​ട​ത്തി മാ​ർ​പാ​പ്പ

ദേ​വ​സ​ഹാ​യം പി​ള്ള വി​ശു​ദ്ധ​ൻ; പ്ര​ഖ്യാ​പ​നം ന​ട​ത്തി മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: ഭാ​ര​ത​ത്തി​ലെ ആ​ദ്യ അ​ല്മാ​യ ര​ക്ത​സാ​ക്ഷി​യാ​യ ദേ​വ​സ​ഹാ​യം പി​ള്ള​യെ വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ച്ചു. വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ദേ​വ​സ​ഹാ​യം പി​ള്ള​യോ​ടൊ​പ്പം മ​റ്റ് ഒ​ന്പ​തു വാ​ഴ്ത്ത​പ്പെ​ട്ട​വ​രെ​യും മാ​ർ​പാ​പ്പ വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ച്ചു. വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​വ​രി​ൽ അ​ഞ്ചു വാ​ഴ്ത്ത​പ്പെ​ട്ട​വ​ർ ഇ​റ്റ​ലി​ക്കാ​രാ​ണ്. മൂ​ന്നു പേ​ർ ഫ്ര​ഞ്ചു​കാ​രും ഒ​രാ​ൾ ഹോ​ള​ണ്ടു​കാ​ര​നു​മാ​ണ്.

ഹോ​ള​ണ്ട് സ്വ​ദേ​ശി ടൈ​റ്റ​സ് ബ്രാ​ൻ​ഡ്സ്മ, ഫ്ര​ഞ്ച് വൈ​ദി​ക​ൻ സേ​സ​ർ ദെ ​ബ്യു, ഇ​റ്റ​ലി സ്വ​ദേ​ശി​ക​ളാ​യ വൈ​ദി​ക​ർ ലൂ​യി​ജി മ​രി​യ പ​ലാ​സോ​ളോ, ജ​സ്റ്റി​ൻ റു​സ്സൊ​ലീ​ലൊ, ഫ്രാ​ൻ​സു​കാ​ര​നാ​യ സ​ന്ന്യ​സ്ത​ൻ ചാ​ൾ​സ് ദെ ​ഫു​ക്കോ, ഫ്ര​ഞ്ചു​കാ​രി​യാ​യ മ​രീ റി​വി​യെ, ഇ​റ്റ​ലി​ക്കാ​രി​ക​ളാ​യ അ​ന്ന മ​രി​യ റു​ബാ​ത്തോ, ക​രോ​ലീ​ന സാ​ന്തൊ​ക​നാ​ലെ, മ​രി​യ മ​ന്തൊ​വാ​നി എ​ന്നി​വ​രെ​യാ​ണ് ദേ​വ​സ​ഹാ​യം പി​ള്ള​യോ​ടൊ​പ്പം വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ച്ച​ത്.