സിസ്റ്റർ റൂബി വർഗീസ് സിഎച്ച്എഫ് പ്രൊവിൻഷ്യാൾ

കോയന്പത്തൂർ: പാലക്കാട് മേരിയൻ പ്രോവിൻസ് വിഭജിച്ച് പുതുതായി രൂപംകൊണ്ട ഹോളി ഫാമിലി ആരോഗ്യമാതാ വൈസ് പ്രോവിൻസിന്റെ സാരഥികളായി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ റൂബി വർഗീസ്, വികാർ പ്രൊവിൻഷ്യാൾ സിസ്റ്റർ ലിസി മരിയ, കൗൺസിലർമാരായി സിസ്റ്റർ റോസ് ഐനിക്കൽ, സിസ്റ്റർ നിർമല, സിസ്റ്റർ ജെയ്സി മരിയ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ ഹെലൻ മരിയ-ഓഡിറ്റർ, സിസ്റ്റർ സുമ ജോസ്-ട്രഷറർ, സിസ്റ്റർ റോസ് ജോസ്-സെക്രട്ടറി എന്നിവരെ നിയമിച്ചു. രാമനാഥപുരം രൂപതയിലെ ഉക്കടത്താണു പ്രൊവിൻസിന്റെ ആസ്ഥാനം.