കൂട്ടായ പ്രേഷിത പ്രവർത്തന ശൈലി കാലഘട്ടത്തിന്റെ അനിവാര്യത: കർദിനാൾ മാർ ജോർജ് ആലഞ്ചേരി  

കൂട്ടായ പ്രേഷിത പ്രവർത്തന ശൈലി കാലഘട്ടത്തിന്റെ അനിവാര്യത: കർദിനാൾ മാർ ജോർജ് ആലഞ്ചേരി  
കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർ മിഷൻ ഓഫീസ് സംഘടിപ്പിച്ച പ്രേഷിത സഹകാരികളുടെ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. സിജു അഴകത്ത്, സി. നമ്രത, ബിഷപ് മാർ റാഫേൽ തട്ടിൽ, ആനി ജോസ്, ജോസ് ഫിലിപ്പ് എന്നിവർ സമീപം.

കാക്കനാട്: കൂട്ടായ്മയിലധിഷ്ഠിതമായ നൂതന പ്രേഷിതപ്രവർത്തന ശൈലികൾ ഉരുത്തിരിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസ് സംഘടിപ്പിച്ച പ്രേഷിത സഹകാരികളുടെ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ അല്മായ സാന്നിധ്യവും സഹകരണവും വർധിപ്പിക്കുന്നതിന് സീറോമലബാർ സഭയുടെ മിഷൻ ഓഫീസിന്റെ പദ്ധതികൾ കാര്യക്ഷമമാണ് എന്ന് അദ്ദേഹം നിരീക്ഷിച്ചു. പ്രേഷിത പ്രവർത്തനങ്ങളിൽ അൽമായ സംഘടനകളും വ്യക്തികളും നടത്തുന്ന മുന്നേറ്റങ്ങളെ സീറോമലബാർ മി