ചെറുപുഷ്പ സഭയുടെ (സി.എസ്.റ്റി ഫാദേഴ്‌സ്) പഞ്ചാബ്-രാജസ്ഥാന്‍ മിഷന്‍ സുവര്‍ണ്ണ ജൂബിലി വർഷത്തിൽ  

ചെറുപുഷ്പ സഭയുടെ (സി.എസ്.റ്റി ഫാദേഴ്‌സ്) പഞ്ചാബ്-രാജസ്ഥാന്‍ മിഷന്‍ സുവര്‍ണ്ണ ജൂബിലി വർഷത്തിൽ  

രാജസ്ഥാൻ:  ചെറുപുഷ്പ സഭയുടെ പഞ്ചാബ് - രാജസ്ഥാന്‍ ക്രിസ്തുജ്യോതി പ്രോവിന്‍സിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 21 വ്യാഴാഴ്ച രാജസ്ഥാനിലെ ഹനുമാന്‍ഗഢില്‍ വച്ചു നടന്നു. രാവിലെ പത്തുമണിക്ക് ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ അര്‍പ്പിച്ച വി. കുർബാനയോടെ ആരംഭിച്ച ചടങ്ങുകളില്‍ ക്രിസ്തുജ്യോതി പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഫാ. സാജു കൂത്തോടിപ്പുത്തന്‍പുരയില്‍ സി.എസ്.റ്റി. ഏവരേയും ഔദ്യോഗികമായി സ്വാഗതം ചെയ്തു. വിശുദ്ധ കുർബാനയിൽ ജയ്പൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഓസ്വാള്‍ഡ് ജെ ലൂയിസ് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും ഫരീദാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ വചന സന്ദേശം നല്‍കുകയും ചെയ്തു. ജലന്തര്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ആഗ്നലോ ഗ്രേഷ്യസ്, മുന്‍ അജ്മീര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഇഗ്നേഷ്യസ് മനേസിസ്, ചെറുപുഷ്പ സഭയുടെ സുപ്പീരിയര്‍ ജനറല്‍ റവ. ഫാ. ജോജോ വരകുകാലയില്‍ സി.എസ്.റ്റി., റവ. ഫാ. സാജു കൂത്തോടിപ്പുത്തന്‍പുരയില്‍ സി.എസ്.റ്റി. മുന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. ഫ്രാന്‍സിസ് കിളിവള്ളിക്കല്‍ എന്നിവര്‍ സഹകാര്‍മ്മീകത്വം വഹിച്ചു.

തുടര്‍ന്ന് ഹനുമാന്‍ഗഢ് ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് സ്‌കൂളില്‍ വച്ച് നടന്ന പൊതുപരിപാടിയില്‍ ബിഷപ് ആ​ഗ്നലോ ഗ്രേഷ്യസ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. റവ. ഫാ. ജോജോ വരകുകാലായില്‍ സി.എസ്.റ്റി അധ്യക്ഷനായിരുന്ന ചടങ്ങിൽ ബിഷപ് ഇഗ്നേഷ്യസ് മെനേസിസാണ് മുഖ്യപ്രഭാഷണം നടത്തിയത്. ഫ്രാന്‍സിസ്‌കന്‍ ക്‌ളാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ജോദ്പൂര്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ അനുമോദന പ്രഭാഷണം നടത്തി. പ്രോവിന്‍ഷ്യല്‍ കൗണ്‍സിലര്‍മാരായ ഫാ. സല്‍ജ് പുരവളപ്പില്‍ സി.എസ്.റ്റി സ്വാഗതം ആശംസിക്കുകയും ഫാ. ജോബി പാലാങ്കര സി.എസ്.റ്റി. കൃതജ്ഞതാ പ്രകാശനം നടത്തുകയും ചെയ്തു. ക്രിസ്തുജ്യോതി പ്രോവിൻസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരാൻ ധാരാളം ചെറുപുഷ്പസഭാഗംങ്ങളും പഞ്ചാബിലും രാജസ്ഥാനിലുമായി സേവനമനുഷ്ഠിക്കുന്ന വിവിധ സന്യാസ സമൂഹാഗംങ്ങളും മിഷനിലെ വിവിധ ഇടവകളില്‍ നിന്നുള്ള വിശ്വാസികളും സന്നിഹിതരായിരുന്നു.