ഇടവക വൈദികർക്കായി പാരിഷ് ആനിമേഷൻ കോഴ്സ് 

ഇടവക വൈദികർക്കായി പാരിഷ് ആനിമേഷൻ കോഴ്സ് 

തൃശൂർ : വൈദികരുടെ ഇടവക അജപാലന ശുശ്രൂഷ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂര്‍ മേരിമാത മേജര്‍ സെമിനാരിയിലെ പറോക് ഗവേഷണ കേന്ദ്രം, Diploma in Parish Animation എന്ന കോഴ്സ് സംഘടിപ്പിക്കുന്നു. 2022 മെയ് മുതല്‍ 2023 ഫെബ്രുവരി വരെ Online Platform ലൂടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഇടവക അജപാലന ശുശ്രൂഷയില്‍ താല്പര്യമുള്ള എല്ലാ വൈദികർക്കും ഉപകാരപ്രദമായ ഈ ഡിപ്ലോമ കോഴ്സില്‍ പങ്കെടുക്കുവാന്‍ പറോക് വെബ്സൈറ്റില്‍ (www.paroc.in) രജിസ്റ്റര്‍ ചെയ്യുക. കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.