സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം തുടരും

സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം തുടരും

കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ ഒരു പ്രത്യേക സമ്മേളനം മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയിൽ ഇന്നു വൈകുന്നേരം ഓൺലൈനിൽ ചേരുകയുണ്ടായി. എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. സിനഡിന്റെ പ്രത്യേക സമ്മേളനം നാളെയും തുടരുന്നതാണ്.

ഫാ. അലക്സ് ഓണംപള്ളി
മീഡിയ കമ്മീഷൻ സെക്രട്ടറി

06 ഏപ്രിൽ 2022