ദൈ​വ​ദാ​സി മ​ദ​ർ ഷ​ന്താ​ളി​ന്‍റെ ക​ബ​റി​ടം തു​റ​ന്നു

ദൈ​വ​ദാ​സി മ​ദ​ർ ഷ​ന്താ​ളി​ന്‍റെ  ക​ബ​റി​ടം തു​റ​ന്നു

അ​​തി​​ര​​ന്പു​​ഴ: വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സ​​ഹ​​സ്ഥാ​​പ​​ക ദൈ​​വ​​ദാ​​സി മ​​ദ​​ർ മേ​​രി ഫ്രം​​സി​​സ്ക ദ് ​​ഷ​​ന്താ​​ളി​​ന്‍റെ ക​​ബ​​റി​​ടം തു​​റ​​ന്ന് ഭൗ​​തി​​കാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ പു​​റ​​ത്തെ​​ടു​​ത്ത് സ​​ഭാ നി​​യ​​മ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം പു​​നഃ​​സം​​സ്കാ​​രം ന​​ട​​ത്തി.

ദൈ​​വ​​ദാ​​സി​​യു​​ടെ അ​​തി​​രൂ​​പ​​താ​​ത​​ല നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി അ​​തി​​ര​​ന്പു​​ഴ ആ​​രാ​​ധ​​നാ​​മ​​ഠം ചാ​​പ്പ​​ലി​​ൽ ന​​ട​​ന്ന ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ റ​​വ.​​ഡോ. തോ​​മ​​സ് പാ​​ടി​​യ​​ത്ത്, ഫാ. ​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, എ​​സ്എ​​ബി​​എ​​സ് സു​​പ്പീ​​രി​​യ​​ർ ജ​​ന​​റാ​​ൾ മ​​ദ​​ർ റോ​​സി​​ലി ജോ​​സ് ഒ​​ഴു​​ക​​യി​​ൽ, അ​​തി​​രൂ​​പ​​താ ചാ​​ൻ​​സ​​ല​​ർ റ​​വ.​​ഡോ. ഐ​​സ​​ക് ആ​​ല​​ഞ്ചേ​​രി, നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ളു​​ടെ പോ​​സ്റ്റു​​ലേ​​റ്റ​​ർ റ​​വ.​​ഡോ. ജോ​​സ​​ഫ് കൊ​​ല്ലാ​​റ, നോ​​ട്ട​​റി ഫാ. ​​തോ​​മ​​സ് പ്ലാ​​പ​​റ​​ന്പി​​ൽ, അ​​തി​​ര​​ന്പു​​ഴ ഫൊ​​റോ​​നാ വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, ഡോ. ​​ബോ​​ബ​​ൻ ജോ​​സ​​ഫ്, ഡോ. ​​ബി.​​കെ. ജ​​യിം​​സ്കു​​ട്ടി, ആ​​ർ​​ക്കി​​ടെ​​ക്ട് ജോ​​ണ്‍ ജെ. ​​കോ​​ച്ചേ​​രി എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.