എം എസ് പി സൊസൈറ്റിയുടെ പഞ്ചാബിലെ പുതിയ മിഷൻ കേന്ദ്രം ഒരു ദിവ്യകാരുണ്യ കേന്ദ്രമായി മാറട്ടെ; മാർ ജോസ് പുത്തൻവീട്ടിൽ

എം എസ് പി സൊസൈറ്റിയുടെ പഞ്ചാബിലെ പുതിയ മിഷൻ കേന്ദ്രം ഒരു ദിവ്യകാരുണ്യ കേന്ദ്രമായി മാറട്ടെ; മാർ ജോസ് പുത്തൻവീട്ടിൽ

പഞ്ചാബ് : എം എസ് പി സൊസൈറ്റി പഞ്ചാബിലെ sangrur ജില്ലയിലെ സുനാമിൽ ഒരു വർഷം മുൻപ് ആരംഭിച്ച മിഷന് ശേഷം ബർണല ജില്ലയിൽ തപ്പാമിൽ പുതിയ മിഷൻ സ്റ്റേഷൻ ആരംഭിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിക്ക്  ഫാരിദാബാത്- ഡൽഹി രൂപതയുടെ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ പിതാവ് വെഞ്ഞിരിപ്പുകർമ്മം നിർവഹിച്ചു . എം എസ് പിയുടെ ഈ മിഷൻ ഭവനം  ഈ നാട്ടിലെ അനേകർക്ക് അഭയമേകുന്ന ഒരു ദിവ്യ കാരുണ്യ ഭവനമായി മാറട്ടെ എന്ന് അഭിവന്ദ്യ പിതാവ് ആശംസിച്ചു. പഞ്ചാബ് മിഷനു വേണ്ടി അഭി. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും കോട്ടയം അതിരൂപതയിലെ സഹായക മെത്രാന്മാരും നൽകുന്ന എല്ലാ പിന്തുണയ്ക്കും ഫരീദാബാദ് ഡൽഹി രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പോലീത്തായുടെ നന്ദി അഭിവന്ദ്യ പിതാവ് അറിയിച്ചു. ശുശ്രുഷകർമ്മങ്ങളിൽ എം എസ് പി
ഡയറക്ടർ ബഹുമാനപ്പെട്ട ഷാജി വടക്കേത്തൊട്ടി അച്ചനും ഫരീദാബാദ് രൂപതാ വികാരി ജനറൽ മോൺ. മാത്യു കുമ്പുങ്കൽ CST യും സഹകാർമ്മി കരായിരുന്നു.

എം എസ് പിയുടെ കൗൺസിലേഴ്സ് ബഹു. ജോൺസൺ
നിലനിരപ്പേൽ അച്ചനും ബഹു. ബിനു വളവുങ്കൽ അച്ചനും ഡൽഹി ക്നാനായ  ചാപ്ലിൻസി കോർഡിനേറ്റർ ബഹു. സ്റ്റീഫൻ വെട്ടുവേലിൽ അച്ചനും പഞ്ചാബിൽ സേവനം ചെയ്യുന്ന  നിരവധി  മിഷനറി വൈദികരും സന്യസ്തരും വെഞ്ചിരിപ്പ് കർമ്മത്തിൽ സന്നിഹിതരായിരുന്നു. സുനാം, ബർണളാ മിഷനിൽ നിന്നുള്ള സ്വദേശിയരായ നിരവധി പ്രേക്ഷിതരുടെയും  മലയാളി സുഹൃത്തുക്കളുടെയും സാന്നിധ്യം ചടങ്ങിനെ കൂടുതൽ അനുഗ്രഹീതമാക്കി. അതോടൊപ്പം പഞ്ചാബ് മിഷന്റെ വിജയത്തിനായി സുനം മിഷനിൽ നടക്കുന്ന ആയിരം മണിക്കൂർ ദിവ്യകാരുണ്യ  ആരാധനാ 70 മണിക്കൂർ പിന്നിട്ടു. SH Mount ഇടവകയിൽ നിന്നുള്ള  ശ്രീ. പൂക്കുമ്പേൽ ജോസ്, മാമ്പറപറമ്പിൽഅമൽ   എന്നിവരുടെ തുടർച്ചയായ സാന്നിധ്യത്തോടെ അഞ്ചു ദിവസം പിന്നിട്ടു. ഫരീദാബാദ് രൂപത എംഎസ്പി സമൂഹത്തെ ഏൽപ്പിച്ച പഞ്ചാബിലെ ബർണാല, സംഗുർ  എന്നീ രണ്ട് ജില്ലകളിലെ  പ്രവർത്തനങ്ങൾ ഇപ്പോൾ  പട്ടിയാല ജില്ലയിലും തുടങ്ങിയിരിക്കുന്നു. എംഎസ്പി സമൂഹത്തിലെ ആറു വൈദികർ ഇപ്പോൾ ഈ മൂന്നു ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലായി ശുശ്രൂഷ ചെയ്തു വരുന്നു.