സഭയും സിനഡാത്മകതയും - സ്റ്റഡിഫോറം സംഘടിപ്പിച്ച് കോതമംഗലം രൂപത

സഭയും സിനഡാത്മകതയും - സ്റ്റഡിഫോറം സംഘടിപ്പിച്ച് കോതമംഗലം രൂപത

കോതമംഗലം : സഭയും സിനഡാത്മകതയും എന്ന വിഷയത്തെ അധികരിച്ച് മാർച്ച് 15,  16 തീയതികളിൽ മൂവാറ്റുപുഴ  നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ വച്ച് സംഘടിപ്പിച്ച സ്റ്റഡി ഫോറത്തിൽ സഭയുടെ അനുകാലിക അജപാലന സാധ്യതകളെയും വെല്ലുവിളികളെയും സംബന്ധിച്ച് ക്ലാസും ഗ്രൂപ്പ് ചർച്ചകളും സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനം അഭിവന്ദ്യ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. റവ. ഡോ. ജേക്കബ് പ്രസാദാണ് ക്ലാസ്സ്‌ നയിച്ചത്.വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ചോദ്യങ്ങളെ ആസ്പദമാക്കി ഗ്രൂപ്പ് ചർച്ചകൾ നടത്തി. ഉച്ചകഴിഞ്ഞു 2: 30 മുതൽ ദിവ്യകാരുണ്യ ആരാധന, വി. കുമ്പസാരം എന്നിവ ക്രമീകരിച്ചിരുന്നു. രൂപതയിലെ മുഴുവൻ  വൈദികരും ക്ലാസ്സിൽ പങ്കെടുത്തു.