ക്യാൻസർ രോഗികൾക്കായി കേശദാന ക്യാമ്പ് സംഘടിപ്പിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത 

ക്യാൻസർ രോഗികൾക്കായി കേശദാന ക്യാമ്പ് സംഘടിപ്പിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത 

മാനന്തവാടി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ തൃശ്ശൂർ അമല ഹോസ്പിറ്റലുമായി സഹകരിച്ച് ക്യാൻസർ രോഗം ബാധിച്ച സഹോദരങ്ങൾക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെ SPERANZA  2022 കേശദാന ക്യാമ്പ് സംഘടിപ്പിച്ചു.  2022 മാർച്ച് 12ന് ദ്വാരക സെന്റ് അൽഫോൻസ ഫൊറോന ദേവാലയത്തിൽ വെച്ച് ഉദ്ഘാടനം നടത്തിയ പദ്ധതിയിൽ രൂപതയുടെ 13 മേഖലകളിൽ നിന്നായി 200 ഓളം പേർ പങ്കാളികളായി. അപരനായി  സേവനം ചെയ്യാൻ തൽപരത കാണിച്ച നിങ്ങളോരോരുത്തരും കരുണയുടെ മുഖമാണെന്നും സത്കർമങ്ങൾ ചെയ്യാനായി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ആഹ്വാനം ചെയ്തുകൊണ്ട്  പനമരം സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമതി. റെജീന പീറ്റർ ഉദ്ഘാടനം നിർവഹിച്ചു.  കെ.സി.വൈ.എം  മാനന്തവാടി രൂപത പ്രസിഡന്റ് റ്റിബിൻ പാറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത പ്രഥമ വനിത കോഡിനേറ്റർ കുമാരി ജിജിന ജോസ് കറുത്തേടത്ത് ആശംസകൾ അർപ്പിച്ചു.

രൂപത ഭാരവാഹികളായ വൈസ് പ്രസിഡന്റ്‌ നയന മുണ്ടക്കാതടത്തിൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംങ്കര, ലിബിൻ മേപ്പുറത്ത്, ട്രഷറർ അനിൽ സണ്ണി അമ്പലത്തിങ്കൽ, കോർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, ആനിമേറ്റർ സി. സാലി ആൻസ് സിഎംസി, രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.