ഏകീകൃത കുർബാനയ്ക്കു നൽകിയിരിക്കുന്ന ഒഴിവ് നിര്‍ബന്ധമായും പിന്‍വലിക്കണം: വത്തിക്കാൻ

കൊച്ചി: മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരിയെന്ന നിലയില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായ ആർച്ച്ബിഷപ് മാർ ആന്റണി കരിയില്‍ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാനയ്ക്ക് അതിരൂപത മുഴുവനുമായി തെറ്റായി നല്‍കിയിരിക്കുന്ന ഒഴിവ് നിര്‍ബന്ധമായും പിന്‍വലിക്കണമെന്ന് വത്തിക്കാൻ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് പൗരസ്ത്യ സഭാ കാര്യാലയത്തിന്റെ പ്രിഫെക്ട് കർദിനാൾ ലെയണാര്‍ദോ സാന്ദ്രിയും സെക്രട്ടറി ആര്‍ച്ച്ബിഷപ് ജോര്‍ജോ ദെമത്രിയോ ഗല്ലാരോയും മേജര്‍ ആര്‍ച്ച്ബിഷപ് കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരിക്ക് കത്തയച്ചു. കത്തിന്റെ പൂർണരൂപം ചുവടെ:
ലോകത്തെല്ലായിടത്തും ഒരുപോലെ നിയമസാധുതയുള്ളതും (CCEO, Can. 150 §2) സിനഡ് നടപ്പിലാക്കിയതുമായ ആരാധനാക്രമ ചട്ടങ്ങള്‍ വിശ്വസ്തതാപൂര്‍വം പാലിക്കാന്‍ പ്രഥമമായ പ്രതിബദ്ധത സിനഡ് അംഗങ്ങളായ മെത്രാന്മാർക്കെല്ലാം സ്വന്തം നിലയിൽത്തന്നെ ഉണ്ടെന്നുള്ളത് പൊതുനന്മ ആവശ്യപ്പെടുന്ന കാര്യമാണെന്ന് സീറോ മലബാർ സഭയിലെ എല്ലാ മെത്രാന്മാരെയും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ നാമത്തിൽ അറിയിക്കേണ്ടത് ഈ കാര്യാലയത്തിന്റെ കടമയാണ്. “മിശിഹാ തന്റെ ശിഷ്യർക്കായി നിർദേശിച്ച പരിപൂർണത പ്രാപിക്കുവാൻ പ്രത്യേക വിധത്തിൽ കടപ്പെട്ടിരിക്കുന്ന ക്രൈസ്തവ പുരോഹിതർ, ദൈവ