അഗതികൾക്ക് ആലംബമായി കരുണാലയ 

അഗതികൾക്ക് ആലംബമായി കരുണാലയ 

ഖോരഖ്പൂർ:  'കരുണാലയ' എന്നപേരിൽ  ഖോരഖ്പൂർ രൂപത പുതിയതായി നിർമ്മിച്ച അഗതി മന്ദിരത്തിൻ്റെ ഉദ്‌ഘാടനം ഖോരഖ്പൂർ രൂപത അധ്യക്ഷൻ മാർ തോമസ് തുരുതിമറ്റം CST, മാർച്ച്‌ അഞ്ചാം തിയതി നിർവഹിച്ചു. വൈകുന്നേരം 4.30 ന്  രൂപതയിലെ  വൈദികരുടെയും    സമർപ്പിതരുടെയും
പ്രദേശവാസികളുടെയും . ജനപ്രതിനിധികളുടെയും സാന്ന്യധ്യത്തിൽ ആയിരുന്നു ചടങ്ങ്.   അഗതികളും നിരാലംബരും രോഗികളുമായ മുതിർന്ന ആളുകൾക്കുള്ള  ആശ്രയ കേന്ദ്രമായിട്ടാണ് പ്രസ്തുത അഗതിമന്ദിരത്തിന് രൂപം നൽകിയിരിക്കുന്നത്. അവരെ സ്നേഹിച്ച് ശുശ്രൂഷ  ചെയ്യുക എന്നതാണ് ലക്ഷ്യം.
തുടക്കത്തിൽ നാൽപതോളം  അന്തേവാസികൾക്ക്  താമസിക്കുവാൻ വേണ്ട എല്ലാ ആധുനിക  സൗകര്യങ്ങളോടും  കൂടിയാണ് കരുണാലയം തയ്യാറായിരിക്കുന്നത്.