അന്നം ഒരുക്കി അദിലാബാദ് രൂപത

അന്നം ഒരുക്കി അദിലാബാദ് രൂപത

അദിലാബാദ്: 2018 മുതൽ അദിലാബാദ് രൂപതയിലെ ബിഷപ്പ് ഹൗസ് കാമ്പസിൽ പ്രതിദിനം നൂറോളം പാവങ്ങൾക്ക് ഭക്ഷണം നൽകിവരുന്നുണ്ട്. ദിവസവും 500 പേർക്കെങ്കിലും ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ഇപ്പോഴിത് നാല് സ്ഥലങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും അവികിസിതനാടുകളിൽ ഒന്നായ ഈ പ്രദേശത്ത് സമയത്ത് ഭക്ഷണം ലഭിക്കാതെയും പോഷകാഹാരങ്ങളുടെ അഭാവം മൂലം അനേകർ കഷ്ടപ്പെടുന്നു. സ്പോൺസർമാരുടെ സഹായത്തോടെയാണ് രൂപത  ഈ ദൗത്യം നിർവഹിക്കുന്നത്. ഒരു ഊണിന് ഒരാൾക്ക് 20രൂപ മുതൽ ആർക്കും ഭക്ഷണം സ്പോൺസർ ചെയ്യാവുന്നതാണ്. 
" എന്തെന്നാൽ എനിക്കു വിശന്നു നിങ്ങൾ എനിക്ക് കഴിക്കാൻ തന്നു"(മത്തായി 25:35) എന്ന വചനമാണ് ഈ ഉദ്യമത്തിന് കരുത്തു പകരുന്നത്.