പ്രാർത്ഥനദിനാചരണവുമായി  മണ്ഡ്യ രൂപത

പ്രാർത്ഥനദിനാചരണവുമായി  മണ്ഡ്യ രൂപത

മണ്ഡ്യ: പരിശുദ്ധ പിതാവിന്റെ ആഹ്വാനമനുസരിച്ച് മാർച്ച് രണ്ടാം തീയതി യുക്രൈനുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന ദിനമായി ആചാരിക്കാൻ ഒരുങ്ങി മണ്ഡ്യ രൂപത. കൂടാതെ യുദ്ധം അവസാനിക്കുന്നതുവരെ എല്ലാദിവസവും യുക്രൈനു വേണ്ടി ഇടവകകളിലും ഭവനങ്ങളിലും പ്രാർത്ഥിക്കണം എന്ന് മണ്ഡ്യ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. അതിനായി പ്രത്യേകപ്രാർത്ഥനയും തയ്യാറാക്കി വിശ്വാസികൾക്ക് നൽകി. യുദ്ധം ഇങ്ങനെ തുടർന്നാൽ അനേകജീവനുകൾ ഇല്ലാതാവുന്നതോടൊപ്പം ഒരു സംസ്കാരം തന്നെ ഇല്ലാതാവും എന്നും പിതാവ് കൂട്ടിചേർത്തു. ഈ സാഹചര്യത്തിൽ നമുക്ക് യുക്രൈനുവേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയകാര്യം പ്രാർത്ഥനയിൽ അവരോടൊപ്പം ആയിരിക്കുക എന്നതാണെന്നും പിതാവ് രൂപതാംഗങ്ങളെ ഓർമിപ്പിച്ചു.