ഫാ. ​ജോ​സ​ഫ് മാ​ധ​വ​ത്ത്  സിഎം​എ​ഫ് അ​ന്ത​രി​ച്ചു

ഫാ. ​ജോ​സ​ഫ് മാ​ധ​വ​ത്ത്  സിഎം​എ​ഫ്  അ​ന്ത​രി​ച്ചു

കു​റ​വി​ല​ങ്ങാ​ട്: ക്ല​രീ​ഷ്യ​ൻ സ​ന്യാ​സ​സ​ഭ​യു​ടെ ഭാ​ര​ത​ത്തി​ലെ പ്ര​ഥ​മ ക്ല​രീ​ഷ്യ​ൻ ഫാ. ​ജോ​സ​ഫ് മാ​ധ​വ​ത്ത്  സിഎം​എ​ഫ് (86) അ​ന്ത​രി​ച്ചു. പാ​ലാ മാ​ധ​വ​ത്ത് പ​രേ​ത​രാ​യ തോ​മ​സ്-​അ​ന്ന​മ്മ ദമ്പതികളുടെ മ​ക​നാ​ണ്.

1968 ൽ ​ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ വ​ച്ച് ബിഷപ് സെ​ബാ​സ്റ്റ്യ​ൻ വ​യ​ലി​ൽ പി​താ​വി​ൽ​നി​ന്ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ജർമ്മനിയിൽ നി ന്നു മ​ട​ങ്ങി​യെ​ത്തി​യ അ​ദ്ദേ​ഹം കു​റ​വി​ല​ങ്ങാ​ട് ക്ലാ​രെ​റ്റ് ഭ​വ​ൻ സെ​മി​നാ​രി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി സു​പ്പീ​രി​യ​റാ​യി ഏ​താ​നും വ​ർ​ഷം സേ​വ​നം ചെ​യ്ത​ശേ​ഷം ക്ല​രീ​ഷ്യ​ൻ സ​സമൂഹത്തെ​ ഭാ​ര​ത​ത്തി​ന്‍റെ ഇ​ത​ര​സം​സ്ഥ​ന​ങ്ങ​ളി​ലേ​യ്ക്ക് വ്യാ​പി​പ്പി​ക്കാ​നാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ചു. 1984-ൽ ​അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​നു​ശേ​ഷം കു​റ​വി​ല​ങ്ങാ​ട് ക്ലാ​രെ​റ്റ് ഭ​വ​നി​ൽ ഔദ്യോ​ഗി​ക ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ​നി​ന്നു വി​ര​മി​ച്ച് വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.