റവ. ഡോ. വിൻസന്റ് കൊരണ്ടിയാർകുന്നേൽ സുപ്പീരിയർ

മക്കിയാട്: സിൽവെസ് ട്രോ ബെനഡിക്ടൈൻ സന്യാസസഭയുടെ ഇന്ത്യയിലെ ആദ്യമാതൃഭവനമായ മക്കിയാട് സിൽവെസ്ട്രോ ബെനഡിക്ടൈൻ കോണ്‍ഗ്രിഗേഷന്റെ പ്രോവിൻസ് സുപ്പീരിയർ ആയി റവ. ഡോ. വിൻസന്റ് കൊരണ്ടിയാർകുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു.
സഭയുടെ ആസ്ഥാനമായ റോമിൽ നിന്നുമെത്തിയ സിൽവെസ് ട്രോ ബെനഡിക്ടൈൻ സഭാ മേധാവി ആബർട്ട് ജനറാൾ റവ.ഡോ. ആന്റോ പുത്തൻ പുരക്കലിന്റെ അധ്യക്ഷതയിൽ മക്കിയാട് ബെനഡിക്ടൈൻ സന്യാസഭവനിൽ നടന്ന വിവിധ സംസ്ഥാനങ്ങളിലെ ബെനഡിക്ടൈൻ ആശ്രമങ്ങളിൽ നിന്നുമെത്തിയ വൈദികർ പങ്കെടുത്ത യോഗമാണ് റവ.ഡോ. വിൻസന്റ് കൊരണ്ടിയാർകുന്നേലിനെ തെരഞ്ഞെടുത്തത്.
ഡോ. വിൻസന്റ് ഇൻഡോ ശ്രീ ലങ്കണ്‍ ബെനഡിക്ടിൻ ഫെഡറേഷന്റെ പ്രസിഡന്റായി ആറ് വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കിയാട് ബെനഡിക്ടൻ ധ്യാന കേന്ദ്രത്തിന്റെ മുൻ ഡയറക്ടറായ അദ്ദേഹം മക്കിയാട് സെന്റ് ജോസഫ് മേജർ സെമിനാരി റെക്ടറാണ്. ജനറൽകൗണ്സിലർമാരായി ഫാ. മാത്യു മോളത്ത്, ഫാ. ബിജു ആനികുടിലിൽ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.