മം​ഗ​ല​പ്പു​ഴ പൊ​ന്തി​ഫി​ക്ക​ല്‍ സെ​മി​നാ​രി​യു​ടെ ന​വ​തി ആ​ഘോ​ഷത്തിന് തി​രി​തെ​ളി​ഞ്ഞു

മം​ഗ​ല​പ്പു​ഴ പൊ​ന്തി​ഫി​ക്ക​ല്‍  സെ​മി​നാ​രി​യു​ടെ ന​വ​തി ആ​ഘോ​ഷത്തിന് തി​രി​തെ​ളി​ഞ്ഞു

ആ​​​ലു​​​വ: ആ​​​ലു​​​വ മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ സെ​​​മി​​​നാ​​​രി ന​​​വ​​​തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍​ക്കു തു​​​ട​​​ക്ക​​​മാ​​​യി. വ​​​രാ​​​പ്പു​​​ഴ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​ക​​​ത്തു​​​നി​​​ന്നും പു​​​റ​​​ത്തു​​​നി​​​ന്നും സ​​​ഭ​​​യ്‌​​​ക്കെ​​​തി​​​രേ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കു​​​ന്ന കാ​​​ല​​​ത്ത് ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ചു​​​വ​​​രെ​​​ഴു​​​ത്തു​​​ക​​​ള്‍ വാ​​​യി​​​ച്ചു വ്ര​​​ത​​​ബ​​​ദ്ധ​​​രാ​​​യ വൈ​​​ദി​​​ക​​​ര്‍ രൂ​​​പീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​ത് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പും സെ​​​മി​​​നാ​​​രി​​​യി​​​ലെ പൂ​​​ര്‍​വ​​​വി​​​ദ്യാ​​​ര്‍​ഥി​​​യു​​​മാ​​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഓ​​​ണ്‍​ലൈ​​​നി​​​ല്‍ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ല്‍​കി. സ​​​ഭ​​​യ്ക്കു മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​മി​​​നാ​​​രി ന​​​ല്‍​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളെ ക​​​ര്‍​ദി​​​നാ​​​ള്‍ അ​​​നു​​​സ്മരിച്ചു. ഫാ. ​​​ജോ​​​ണ്‍ ജോ​​​സ​​​ഫ് ഓ​​​സി​​​ഡി ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍, സെ​​​മി​​​നാ​​​രി​​​യു​​​ടെ സി​​​ന​​​ഡ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​ന്‍കാ​​​ല റെ​​​ക്ട​​​ര്‍​മാ​​​രും വൈ​​​ദി​​​ക​​​രും സെ​​​മി​​​നാ​​​രി​​​ക്കു ന​​​ല്‍​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ എ​​​ക്കാ​​​ല​​​വും അ​​​നു​​​സ്മ​​​രി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. മൂ​​​വാ​​​റ്റു​​​പു​​​ഴ സീ​​​റോ മ​​​ല​​​ങ്ക​​​ര രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്‍ യൂ​​​ഹ​​​നോ​​​ന്‍ മാ​​​ര്‍ തി​​​യ​​​ഡോ​​​ഷ്യ​​​സ് സ​​​ന്ദേ​​​ശം ന​​​ല്‍​കി. ന​​​വ​​​തി സ്മാ​​​ര​​​ക​​​മാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ച​​​രി​​​ത്ര പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം കേ​​​ര​​​ള കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ ഹി​​​സ്റ്റോ​​​റി​​​ക് റി​​​സ​​​ര്‍​ച്ച് ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ മൈ​​​ക്കി​​​ള്‍ ത​​​ര​​​ക​​​ന്‍ നി​​​ര്‍​വ​​​ഹി​​​ച്ചു. ന​​​വ​​​തി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സെ​​​മി​​​നാ​​​രി​​​ക്കാ​​​ര്‍​ക്കു​​​ള്ള സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​നി​​​ധി സെ​​​മി​​​നാ​​​രി ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗം ബി​​​ഷ​​​പ് മാ​​​ര്‍ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.
അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് എം​​​എ​​​ല്‍​എ, പൂ​​​ര്‍​വ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി റ​​​വ.​​​ഡോ. ജോ​​​ജി ക​​​ല്ലി​​​ങ്ക​​​ല്‍, ആ​​​ലു​​​വ ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ര്‍​മാ​​​ന്‍ എം. ​​​ഒ. ജോ​​​ണ്‍, റെ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ തോ​​​മ​​​സ് പാ​​​ല​​​മൂ​​​ട്ടി​​​ല്‍, ന​​​വ​​​തി ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ര്‍ റ​​​വ.​​​ഡോ. മാ​​​ര്‍​ട്ടി​​​ന്‍ ക​​​ല്ലി​​​ങ്ക​​​ല്‍, റ​​​വ.​​​ഡോ. അ​​​ഗ​​​സ്റ്റി​​​ന്‍ ക​​​ല്ലേ​​​ലി, ഗെ​​​യി​​​ല്‍​സ് ദേ​​​വ​​​സി പ​​​യ്യ​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ നി​​​ല​​​വി​​​ലു​​​ള്ള വൈ​​​ദി​​​ക പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഏ​​​റ്റ​​​വും പു​​​രാ​​​ത​​​ന​​​വും വൈ​​​ദി​​​കാ​​​ര്‍​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തു​​​മാ​​​ണു പെ​​​രി​​​യാ​​​റി​​​ന്‍റെ തീ​​​ര​​​ത്തെ മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​മി​​​നാ​​​രി.

അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ ഏ​​​ഴാ​​​മ​​​ന്‍ മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം സ്‌​​​പെ​​​യി​​​നി​​​ല്‍​നി​​​ന്നു​​​ള്ള ക​​​ര്‍​മ​​​ലീ​​​ത്ത മി​​​ഷ​​​ണ​​​റി​​​മാ​​​രാ​​​ണു സെ​​​മി​​​നാ​​​രി തു​​​ട​​​ങ്ങി​​​യ​​​ത്. ക​​​ത്തോ​​​ലി​​​ക്ക വൈ​​​ദി​​​ക​​​രു​​​ടെ പ​​​രി​​​ശീ​​​ല​​​ത്തി​​​നാ​​​യി 1682ല്‍ ​​​വ​​​രാ​​​പ്പു​​​ഴ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച സെ​​​മി​​​നാ​​​രി, 1866 ല്‍ ​​​പു​​​ത്ത​​​ന്‍​പ​​​ള്ളി​​​യി​​​ലേ​​​ക്കും 1932 ല്‍ ​​​ആ​​​ലു​​​വ മം​​​ഗ​​​ല​​​പ്പു​​​ഴ​​​യി​​​ലേ​​​ക്കും മാ​​​റ്റി സ്ഥാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 1933 ജ​​​നു​​​വ​​​രി 28നാ​​​ണ് മം​​​ഗ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ സെ​​​മി​​​നാ​​​രി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച​​​ത്.