എം എസ് പി വൈദീകർ പഞ്ചാബ് മിഷൻ ആരംഭിച്ചിട്ട് ഒരു വർഷം

എം എസ് പി വൈദീകർ പഞ്ചാബ് മിഷൻ ആരംഭിച്ചിട്ട് ഒരു വർഷം

കോട്ടയം :കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഫരീദാബാദ് രൂപതയുടെ കീഴിൽ വിശുദ്ധ പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റി യിലെ (എം. എസ്. പി.)വൈദികർ  പഞ്ചാബ് മിഷനിൽ സേവനം ആരംഭിച്ചിട്ട്  ഫെബ്രുവരി 15ന് ഒരു വർഷം തികഞ്ഞു . തുടക്കത്തിൽ വിവിധ മിഷൻ കേന്ദ്രങ്ങളിൽ ഭാഷാ പഠനവും, പ്രായോഗിക പരിശീലനവും പൂർത്തിയാക്കിയ മൂന്ന് എം. എസ്.പി. മിഷണറിമാർ- ഫാ. വെച്ചൂപറമ്പിൽ റോണി, ഫാ. കമുകുംപാറ എബിൻ, ഫാ. എറപ്പുറത്ത് എബിൻ എന്നിവർ  സുനാം എന്ന പുതിയ സെന്റർ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു.  ഒന്നുമില്ലായ്മയിൽനിന്ന് ഒരു മിഷൻ കേന്ദ്രം വളർത്തിയെടുക്കാൻ ദൈവകൃപയാൽ ഇവർക്ക് സാധിച്ചു. . രണ്ടു നവ വൈദികർ കൂടി  മിഷൻ പ്രവർത്തനത്തിനായി  പഞ്ചാബിലേക്ക് പോകുന്നു  ഫാ. വെട്ടിക്കാട്ടിൽ നിധിൻ, ഫാ. നായത്തുപറമ്പിൽ ജേക്കബ്,എന്നിവരാണ് പുതിയ മിഷണറിമാർ . കോട്ടയം അതിരൂപതയ്ക്ക് വേണ്ടി ഫരിദാബാദ് രൂപതയുടെ കീഴിൽ  പുതിയ രണ്ട് മിഷൻ കേന്ദ്രങ്ങൾ കൂടി  ആരംഭിക്കുക  എന്ന ലക്ഷ്യത്തോടെയാണ് പുതിയ മിഷനറിമാർ യാത്രയാവുന്നത് .