ദൈവദാസൻ മാർ മാത്യു മാക്കീൽ പിതാവിന്റെ നൂറ്റി എട്ടാം ചരമ വാർഷികവും അനുസ്മരണ ശുശ്രൂഷകളും

ദൈവദാസൻ മാർ മാത്യു മാക്കീൽ പിതാവിന്റെ നൂറ്റി എട്ടാം ചരമ വാർഷികവും അനുസ്മരണ ശുശ്രൂഷകളും

കോട്ടയം :വിസിറ്റേഷൻ കന്യകാ സമൂഹത്തിന്റെ സ്ഥാപകനായ ദൈവദാസൻ മാർ മാത്യു മാക്കീൽ പിതാവിന്റെ നൂറ്റി എട്ടാം ചരമ വാർഷികവും അനുസ്മരണ ശുശ്രൂഷകളും 2022 ജനുവരി 18 മുതൽ 26 വരെ കോട്ടയം ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ ഭക്തിപുരസ്സരം ആചരിച്ചു. സമാപനദിവസം അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനഅർപ്പണം നടന്നു. നൊവേനയുടെ ദിവസങ്ങളിൽ അനേകം പേർ പിതാവിന്റെ  കബറിടത്തിൽ പ്രാർത്ഥിക്കുകയും അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്തു.