ആദ്യവ്രതവാഗ്‌ദാനവും പുസ്തകപ്രകാശനവും - MLF Congregation

ആദ്യവ്രതവാഗ്‌ദാനവും പുസ്തകപ്രകാശനവും - MLF Congregation

ചങ്ങനാശ്ശേരി: ദൈവത്തിന്റെ കരുണാർദ്രസ്നേഹം രോഗികൾക്കും പാവപ്പെട്ടവർക്കും അനുഭവവേദ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ മിഷനറീസ് ഓഫ്  ലിറ്റിൽ ഫ്ളവർ (MLF) സന്യാസിനി സമൂഹത്തിലെ 3 സഹോദരിമാരുടെ ആദ്യവ്രതവാഗ്ദാനം ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ 2022 ജനുവരി 5-ാം തിയതി കുറിച്ചി ലിറ്റിൽ ഫ്ളവർ കോൺവെന്റിൽ വച്ച് നടന്നു.

അന്നേദിവസം തന്നെ മിഷനറീസ് ഓഫ്  ലിറ്റിൽ ഫ്ളവർ സന്യാസിനി സമൂഹത്തിലെ ആദ്യ അംഗമായ പരേതയായ മദർ ദുവീത്തായെ കുറിച്ച് എഴുതിയ ‘മദർ ദുവീത്ത ഒരു വിളക്കുമരം’ എന്ന പുസ്തകം അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് പ്രകാശനം ചെയ്യുകയും മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസിലർ പെരിയ ബഹുമാനപ്പെട്ട വിൻസെന്റ്  ചെറുവത്തൂർ അച്ചൻ ഏറ്റുവാങ്ങുകയും ചെയ്തു.