രാഷ്ട്രീയ അക്രമങ്ങളില്‍ സഭയെ വലിച്ചിഴച്ച് വ്യാജ പോസ്റ്റര്‍: പരാതി നല്‍കുമെന്ന് ഇടുക്കി രൂപത

രാഷ്ട്രീയ അക്രമങ്ങളില്‍ സഭയെ വലിച്ചിഴച്ച് വ്യാജ പോസ്റ്റര്‍: പരാതി നല്‍കുമെന്ന് ഇടുക്കി രൂപത

തൊടുപ്പുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സംഘർഷവും തുടർന്നുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവങ്ങളിലെ കുറ്റാരോപിതര്‍ക്ക് വേണ്ടി ഇടുക്കി രൂപത സ്വരമുയര്‍ത്തുന്നു എന്ന വിധത്തില്‍ നടത്തുന്ന പ്രചരണത്തിനെതിരെ രൂപതാനേതൃത്വം. വിഷയത്തില്‍ ഇടുക്കി രൂപതയെ വലിച്ചിഴച്ച് വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത് തികച്ചും അപലപനീയമാണെന്നു രൂപത പ്രസ്താവിച്ചു. 

ഇടുക്കി രൂപതയെ അവഹേളിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം കുപ്രചരണങ്ങൾക്കെതിരേ ബന്ധപ്പെട്ടവർക്ക് പരാതി നൽകിക്കൊണ്ട് സാധ്യമായ നിയമനടപടികൾ കൈക്കൊള്ളുമെന്നും രൂപത പി‌ആര്‍‌ഓ ഫാ. ജോസ് പ്ലാച്ചിക്കൽ പ്രസ്താവനയില്‍ വ്യക്തമാക്കി.