ബ്രദർ ജി. വിക്ടർ  കളമ്പുകാട്ട്  എം.എം. ബി നിര്യാതനായി

ബ്രദർ ജി. വിക്ടർ  കളമ്പുകാട്ട്  എം.എം. ബി നിര്യാതനായി

തൃശൂർ :മലബാർ മിഷനറി ബ്രദേഴ്സിന് മുൻ സുപ്പീരിയർ ജനറൽ ബ്രദർ ജി വിക്ടർകളമ്പുകാ ട്ട് എം.എം.ബി (79 വയസ്സ് ) നിര്യാതനായി. മരിയാപുരം മിഷൻ ഹോമിൽ വിശ്രമജീവിതം നയിച്ചു വരവേ ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. രണ്ടു തവണ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം ഭോപ്പാലിലെ അസീസി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ജനറൽ കൗൺസിലർ, പ്രൊവിൻഷ്യൽ കൗൺസിലർ,റീജണൽ സുപ്പീരിയർ, മിഷൻ സുപ്പീരിയർ എന്നീ നിലകളിലും സ്തുത്യർഹമായി സേവനം അനുഷ്ഠിക്കുകയുണ്ടായി.

 കോതമംഗലം രൂപത ആലക്കോട് ഇടവകയിലെ പരേതരായ ജോസഫ്- ഏലിക്കുട്ടി ദമ്പതികളുടെ മകനായ ജോർജ് 1971 ഒക്ടോബർ 17ന് ബ്രദർ ജി. വിക്ടർ എന്ന പേരിൽ പ്രഥമ വ്രതവാഗ്ദാനം നടത്തി.

 കുരിയച്ചിറ സെന്റ് ജോസഫ് മോഡൽ  ഹൈസ്കൂളിൽ വാർഡനായി സേവനമാരംഭിച്ച അദ്ദേഹം പന്ന യേശുപാൽ ആശ്രമം, മണലൂർ സാൻജോസ് ആശ്രമം, ഭോപ്പാൽ നവജ്യോതി, തൃശ്ശൂർ എം എം ബി ജനറലെറ്റ് , എന്നിവിടങ്ങളിൽ സുപ്പീരിയർ ആയും സാന്തോം ആശ്രമം കോട്ടപ്പടി മരിയ സേവാ ഭവൻ ഗഞ്ച് ബസോദ, എം. എം. ബി ജനറലെറ്റ് മരത്താക്കര, നവജ്യോതി ഭോപ്പാൽ, അസീസി മിഷൻ ഹൗസ് പഴയന്നൂർ, മിഷൻ ഹോം മരിയാപുരം എന്നിവിടങ്ങളിൽ അംഗമായും ബ്രദർ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

 ബ്രദർ പോൾ സി. എസ്  ടി, തോമസ് കളമ്പുകാട്ട് തൃക്കാക്കര, ത്രേസ്യാമ്മ ജോർജ് നത്തയിൽ
മേവലൂർ, ജോയി കളമ്പുകാട്ട് എടവട്ടി , റവ. ഫാദർ ഫ്രാൻസിസ്  സി എം എഫ്, മേരി ജോസ് നീരംപുഴ വാഴക്കുളം, മാത്യു കളമ്പുകാട്ട് ബാംഗ്ലൂർ എന്നിവർ സഹോദരങ്ങളാണ്.
 ബ്രദറിന്റെ മൃതസംസ്കാര കർമ്മം 2022 ജനുവരി 19 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.:00ന് എം.എം.ബി യുടെ മാതൃ ഭവനമായ മരിയാപുരം മിഷൻ ഹോമിൽ വച്ച് മെത്രാപ്പോലീത്തമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് തൂങ്കുഴി, ബിഷപ്പ് മാർ ടോണി നീലങ്കാവിൽ എന്നിവരുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.